ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന്....

ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിള്‍ ഡക്കര്‍ എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കെഎസ്ആര്‍ടിസി ജെട്ടി സ്റ്റാന്‍ഡില്‍, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കൊച്ചി ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈന്‍ ഡ്രൈവ്, കാളമുക്ക്, വല്ലാര്‍പാടം ചര്‍ച്ച്, ഹൈകോര്‍ട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha