ഗണേഷിനെതിരെ ജഗദീഷിനെ മത്സരിപ്പിക്കാനുളള നീക്കത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിതിരിവ്

പത്തനാപുരത്തെ താരപ്പോരാട്ടം തര്‍ക്കത്തിലേക്ക്. ഗണേഷ് കുമാറിനെതിരെ നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനുളള നീക്കത്തെ ചൊല്ലിയാണ് ചേരിതിരിവ്. ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനെ സ്വാഗതം ചെയ്ത് ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തി. എന്നാല്‍ ജഗദീഷിനെ പിന്തുണക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.
കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് മത്സരിക്കാനായി സിനിമാതാരം ജഗദീഷ് എത്തുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കം രൂക്ഷമായത്. ഡിസിസി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ജഗദീഷിനെ പത്തനാപുരത്ത് മത്സര രംഗത്തിറക്കാന്‍ കെപിസിസി തീരുമാനിച്ചിരിക്കുന്നത്.
ജഗദീഷ് പത്തനാപുരത്ത് മത്സരിക്കാനെത്തുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറയുകയും ചെയ്തു.എന്നാല്‍ എതിര്‍പ്പുമായി പത്തനാപുരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി. പത്തനാപുരത്ത് നടക്കാന്‍ പോകുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും കലോത്സവമല്ലെന്നുമുള്ള പരിഹാസമാണ് എതിര്‍പ്പുന്നയിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്.ബിജെപി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി കണ്ടിരിക്കുന്നത് കൊല്ലം തുളസിയെയാണ്. അങ്ങനെ വന്നാല്‍ സിനിമാ താരങ്ങള്‍ തമ്മിലുള്ള മത്സരത്തിന് പത്തനാപുരം വേദിയാകും. എന്തായാലും ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസില്‍ തര്‍ക്കത്തിന് കാരണമാകുമെന്ന് ഉറപ്പായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha