Widgets Magazine
20
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും വര്‍ഷങ്ങളായി കടുത്ത പീഡനമാണ് അനുഭവിക്കുന്നതെന്നും..അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ള..അതുല്യയുടെ മരണത്തിലെ ദുരൂഹത കൂടുന്നു..


രാമപുരത്ത് കടയുടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റിൽ; ഗുരുതരമായി പൊള്ളലേറ്റ ജുവലറി ഉടമ മരിച്ചു...


തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമം മാറ്റണം: ചെറിയാൻ ഫിലിപ്പ്


ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും..മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം.


മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച...

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും..മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം.

20 JULY 2025 01:02 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ മഞ്ഞുരുക്കം . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. അതിനാൽ ഇതിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്.മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം. സർക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നു.

കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്.സ്ഥിരം, താത്കാലിക വിസിമാരുടെ നിയമനം, കേരള സർവകലാശാലയിലെ വിസി-റജിസ്ട്രാർ തർക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കേരള സർവകലാശാല വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച്, ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വിസി മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

പക്ഷേ, രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ.എസ്.അനിൽകുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ വിസി ഉറച്ചുനിൽക്കുകയാണ്.താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽ നിന്നായിരിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ രാജ്ഭവൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച. ദല്‍ഹിയില്‍ കേരള ഹൗസില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഗവര്‍ണറും മുഖ്യമന്ത്രിയുംഅടുത്തടുത്ത മുറികളിലുണ്ടായിരുന്നു. ആ സമയത്ത് അവിടെ കൂടിക്കാഴ്ച നടത്തിയേക്കും എന്നും വാര്‍ത്ത വന്നിരുന്നു.

 

എന്നാൽ അനൗപചാരിക കൂടിക്കാഴ്ച വേണ്ടന്ന ഗവർണറുടെ നിലപാട് കാരണമായിരുന്നു അത് നടക്കാതെ പോയത്.തുടര്‍ന്നാണ് രാജ്ഭവനില്‍ വെച്ച് ഇന്നത്തേക്ക് കൂടിക്കാഴ്ച നിശ്ചയിച്ചത്.ഭാരാതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെയുള്ള ഇടതു നുണപ്രചാരണങ്ങൾ കത്തി നിന്നപ്പോളാണ് മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് ചികിത്സയക്ക് പോയത്. അന്ന് ഗവര്‍ണര്‍ വിളിച്ച് സുഖാശംസം നേര്‍ന്നിരുന്നു. ഈ ഇടതു നുണപ്രചാരണവിവാദത്തിനിടയിലും സര്‍ക്കാറിനെ വിമര്‍ശിക്കാനോ വിവാദം ഉണ്ടാകുന്ന എന്തെങ്കിലും പ്രസ്താവന നടത്താനോ ഗവര്‍ണര്‍ തുനിഞ്ഞിരുന്നില്ല.

മാധ്യമങ്ങളില്‍ നിന്നും ഗവർണ്ണർ അകലം പാലിച്ചിരുന്നു.സെനറ്റ് ഹാളില്‍ ഗവര്‍ണ‍ര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതില്‍ തുടങ്ങിയ പ്രതിഷേധം സര്‍വകലാശാലയുടെ ദൈനംദിന പ്രവ‍ര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചതോടെയാണ് സര്‍ക്കാ‍ര്‍ സമവായത്തിന്റെ വഴിതേടിയത്. രാജ്ഭവനുമായി സര്‍ക്കാര്‍ അനൗദ്യോഗിക ആശയവിനിമയം നടത്തിയെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM നടുക്കുന്ന ദൃശ്യങ്ങൾ  (5 minutes ago)

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി  (13 minutes ago)

രാമപുരത്ത് കടയുടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റിൽ; ഗുരുതരമായി പൊള്ളലേറ്റ ജുവലറി ഉടമ മരിച്ചു...  (1 hour ago)

തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമം മാറ്റണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ഈ ജില്ലകളിൽ കൊടുംമഴ RED ALERT, വരും ദിവസങ്ങളിൽ..!!! കടലിൽ 'ആ പ്രതിഭാസം' കേന്ദ്രത്തിന്റെ പ്രവചനമെത്തി  (2 hours ago)

പിണറായിയെ കണ്ട് പ്രവർത്തകർ പഠിച്ചതായി സി പി എമ്മിന് വെളിപാട്: എ.കെ.ജി.സെന്ററിൽ നേതാക്കൾക്ക് മദപ്പാട് !  (2 hours ago)

"എടീ..നിനക്ക് എന്തിന് ഇത്ര വെളുപ്പ്"..അലറി ഭർത്താവ് ,അതുല്യ അവസാനമായി അയച്ച വീഡിയോയിലെ സൈക്കോ..!  (2 hours ago)

ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് രാജ്ഭവനില്‍  (3 hours ago)

സൈക്കോ ഈ അമൈര ശിരസ്കൻ ... തലയിൽ മുടിയില്ല വയസ്സും കൂടുതൽ,വെളുത്ത ഭാര്യയോട് കുശുമ്പ് ..! കൊന്ന് കെട്ടി തൂക്കി..!  (6 hours ago)

ഉറങ്ങുന്ന രാജാവ് മരിച്ചു.! അച്ഛന്റെ കൈകൊണ്ട് തന്നെ കൊട്ടാരത്തിൽ നിലവിളി വെന്റിലേറ്ററിൽ സംഭവിച്ചത്  (8 hours ago)

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു....  (8 hours ago)

ജൂലൈ 23നും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന്  (9 hours ago)

ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍...  (10 hours ago)

തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്ന് പൊലീസ്  (10 hours ago)

ഒടുവില്‍ പിടിയില്‍....കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍.  (11 hours ago)

Malayali Vartha Recommends