Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

"എടീ..നിനക്ക് എന്തിന് ഇത്ര വെളുപ്പ്"..അലറി ഭർത്താവ് ,അതുല്യ അവസാനമായി അയച്ച വീഡിയോയിലെ സൈക്കോ..!

20 JULY 2025 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..

വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ അമ്മ പറയുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങള്‍. അതുല്യയുടെ ഭര്‍ത്താവ് സതീഷ് കടുത്ത മദ്യപാനിയായിരുന്നെന്നും മകളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി അമ്മ തുളസീഭായി പറഞ്ഞു. ഫ്ളാറ്റ് പൂട്ടി താക്കോലുമായാണ് സതീഷ് പുറത്ത് പോകുന്നതെന്നും അവളെ നല്ലോണം മര്‍ദിക്കുമായിരുന്നെന്നും അതുല്യയുടെ പിതൃസഹോദരനും പറഞ്ഞു. അതുല്യയുടെ മരണം കുഞ്ഞിനെ അറിയിച്ചിട്ടില്ല. അച്ഛനെ കുട്ടിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിരവധി സംശയങ്ങളാണ് ഉയരുന്നത്. സതീഷ് ഒരു സംശയ രോഗിയായിരുന്നു. ഇതും അതുല്യയുടെ മരണത്തില്‍ നിറയുന്നുണ്ട്. അതുല്യയുടേത് കൊലപാതകമാകാമെന്ന നിഗമനത്തിലാണ് തേവലക്കരയിലെ ബന്ധുക്കള്‍.

'അവന്‍ നല്ലോണം മദ്യപിക്കും..നല്ലോണം ഉപദ്രവിക്കുകയും ചെയ്യും.നാട്ടില്‍ സതീഷിനെതിരെ പീഡനപരാതി നല്‍കിയതാണ്.എന്നാല്‍ രണ്ടു തവണ കൗണ്‍സിലിങ്ങ് നടത്തിയാണ് പരാതി ഒത്തുതീര്‍പ്പാക്കിയത്. ഇക്കാര്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. സ്വന്തം ഇഷ്ടത്തിനാണ് അതുല്യ ഷാര്‍ജയിലേക്ക്. 30,000 രൂപക്ക് ഫ്‌ളാറ്റെടുത്താണ് അവളെ കൊണ്ടുപോയത്. ഞങ്ങളുടെ എതിര്‍പ്പ് മറികടന്ന് മതില്‍ ചാടിക്കടന്നാണ് സതീഷും നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അതുല്യയെ കൊണ്ടുപോയത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അഥവാ ഞാന്‍ ചത്താല്‍ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്'..അമ്മ പറഞ്ഞു.

ഇന്നലെയാണ് ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടുകാരുടെ പരാതിയില്‍ സതീശിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകകുറ്റം ചുമത്തിയാണ് കേസ്. അതുല്യയെ ഭര്‍ത്താവ് സതീഷ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എഫ്. ഐ.ആര്‍. മകള്‍ ഒരു കാരണവശാലും ആത്മഹത്യചെയ്യില്ലെന്ന് അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു.

 

 

 

12 വര്‍ഷം മുമ്പാണ് അതുല്യയും സതീഷും വിവാഹിതരായത്. രണ്ടുവര്‍ഷം മുമ്പ് അതുല്യ യു.എ.ഇയിലെത്തി. ഷാര്‍ജയിലെ ഒരു മാളില്‍ മാര്‍ക്കറ്റിങ് പ്രൊമോട്ടറായി ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് മരണം. ഇവരുടെ സഹോദരിയും ഭര്‍ത്താവും ഷാര്‍ജയിലുണ്ട്. മരിക്കുന്നതിന് തലേന്ന് രാത്രി സഹോദരിയെ സന്ദര്‍ശിച്ച് ജോലി ലഭിച്ച വിവരവും പങ്കുവെച്ച് മടങ്ങിയതാണ് അതുല്യ. രാവിലെയാണ് മരണവാര്‍ത്ത അറിയുന്നത്. പുലര്‍ച്ചെ മൂന്നോടെ അജ്മാനില്‍ നിന്ന് ഫ്‌ലാറ്റിലെത്തിയ ഭര്‍ത്താവാണ് ഷാര്‍ജ പൊലീസില്‍ മരണ വിവരമറിയിച്ചത്. ജോലി കിട്ടിയതു കൊണ്ട് തന്നെ അതുല്യ സന്തോഷത്തിലായിരുന്നു. ഇതും കൊലപാതകത്തിനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. തന്റെ മകള്‍ക്കാരുമില്ലെന്ന ചിന്ത അതുല്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ മകളെ കുറിച്ച് സതീഷ് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.

അതിനിടെ ഭര്‍ത്താവ് സതീഷ് അതിക്രൂരമായി അതുല്യയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കസേര കൊണ്ട് അതുല്യയെ അടിക്കാന്‍ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സതീഷ് ബഹളം വയ്ക്കുന്നതും അതുല്യ നിലവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. ത്ത് വയസുകാരിയായ എക മകള്‍ ആരാധിക നാട്ടില്‍ അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ളയ്ക്കും അമ്മ തുളസീഭായിക്കുമൊപ്പമാണ് താമസിക്കുന്നത്. ശാസ്താംകോട്ട സ്വദേശിയും ദുബായിലെ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ എന്‍ജിനിയറുമായ സതീഷും അതുല്യയും തമ്മില്‍ വ്യാഴാഴ്ച വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ സതീഷ് അജ്മാനിലേക്ക് പോയി. അടുത്ത ദിവസം മടങ്ങിയെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പറയുന്നത്.

സതീഷിന്റെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ ചിത്രം അതുല്യ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടിയിട്ടാണ് സതീഷ് ജോലിക്ക് പോയിരുന്നതെന്ന് അതുല്യയുടെ ഷാര്‍ജയിലുള്ള സുഹൃത്തുക്കള്‍ ആരോപിച്ചു. സഹോദരി അഖില ഗോകുല്‍ അതുല്യയുടെ ഫ്‌ലാറ്റിന് സമീപമാണ് താമസിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മൂന്ന് മാസം മുമ്പ് അതുല്യ നാട്ടില്‍ വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (8 minutes ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (14 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 hour ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (2 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (2 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (3 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (3 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (3 hours ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (4 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (4 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (4 hours ago)

Malayali Vartha Recommends