പിണറായിയെ കണ്ട് പ്രവർത്തകർ പഠിച്ചതായി സി പി എമ്മിന് വെളിപാട്: എ.കെ.ജി.സെന്ററിൽ നേതാക്കൾക്ക് മദപ്പാട് !

ചില നേതാക്കളും പാർട്ടി അംഗങ്ങളും വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു കൂട്ടുന്നു എന്നാണ് സി പി എം വിമർശനം . പാർട്ടി അംഗത്വം പുതുക്കുന്ന സമയത്ത് ഓരോരുത്തരുടെയും സ്വത്ത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാനും ബോധ്യപ്പെട്ടാൽ ആ ഘട്ടത്തിൽ തന്നെ നടപടിയെടുക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കൊല്ലം സംസ്ഥാന സമ്മേളന റിപ്പോർട്ടിലും ചർച്ചകളിലും ഇക്കാര്യം ഉയർന്നുവന്നിരുന്നു. സമ്മേളനത്തിനു ശേഷം സംഘടനാതലത്തിൽ മുൻഗണനയോടെ നടപ്പാക്കേണ്ട കാര്യമാണ് ഇതെന്ന് കീഴ്ഘടകങ്ങളെ നേതൃത്വം അറിയിച്ചു.
തുടർഭരണം ചില കമ്മിറ്റികളെയും അംഗങ്ങളെയും ദുഷിപ്പിക്കുകയാണെന്നു പാർട്ടി നേരത്തേ വിലയിരുത്തിയിരുന്നു. പണത്തോടുള്ള ആർത്തി കൂടുന്നു. റിയൽ എസ്റ്റേറ്റ്–ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുന്നു. ഇതു പരിശോധിച്ച സംസ്ഥാന കമ്മിറ്റി ഇങ്ങനെ നിരീക്ഷിച്ചു: ‘വരവിൽ കവിഞ്ഞുള്ള സ്വത്ത് സമ്പാദന ആരോപണം പല സഖാക്കൾക്കെതിരെയും ഉയരുന്നു. വരുമാനത്തെക്കാൾ കൂടുതലാണ് പലരുടെയും സമ്പത്ത്. ആ പണം ഉപയോഗിച്ച് കൂട്ടുകച്ചവടങ്ങൾ നടത്തുന്നു. അതിന്റെ ഭാഗമായി പണം ലഭിക്കാതെ വരുമ്പോൾ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതെല്ലാം അവസാനിപ്പിക്കാൻ കഴിയണം.
പാർട്ടിയുടെ അനുബന്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവരും ഇക്കാര്യത്തിൽ സുതാര്യത പാലിക്കുമെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കും. ബന്ധപ്പെട്ട കമ്മിറ്റികളെ ഇക്കാര്യങ്ങൾ അവർ ബോധ്യപ്പെടുത്തണം. ഓഫിസ് കെട്ടിടങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കുമുള്ള ഫണ്ട് പിരിവ് തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന രീതി സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ജില്ലാ–സംസ്ഥാന നേതൃത്വങ്ങൾക്കു ലഭിക്കുന്നത്. പരിപാടികൾക്കു പിരിക്കുന്ന ഫണ്ടിന്റെ കാര്യത്തിലും സമാനമായ പരാതികളുണ്ട്. സഹകരണമേഖലയിലെ തട്ടിപ്പുകൾ തടയാൻ സംസ്ഥാന കമ്മിറ്റി നേരത്തേ ഇടപെട്ടിട്ടും പ്രവണതകൾ തുടരുകയാണെന്നും വിലയിരുത്തി.
തിരിച്ചടയ്ക്കാൻ കഴിയുമെന്നു ബോധ്യപ്പെട്ടിട്ടു മാത്രമേ പാർട്ടിക്കാർക്ക് വായ്പ അനുവദിക്കാവൂ എന്നാണ് നിർദേശം. ബന്ധപ്പെട്ട പാർട്ടി കമ്മിറ്റിയെ വായ്പയുടെ കാര്യം അറിയിക്കുകയും വേണം. സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് 3 മാസം തോറും പരിശോധന നടത്താനും ഏരിയ കമ്മിറ്റികളോടു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അഴിമതിയെക്കുറിച്ചു പറഞ്ഞതെല്ലാം ഭരണം കിട്ടിയപ്പോൾ മറക്കുകയാണെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനം ഉയർന്നിരുന്നു. അഴിമതിക്കെതിരെ നടത്തിയ സമരങ്ങളാണു തിരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകിയത്. എന്നാൽ അഴിമതിക്കാരെ വെള്ളപൂശാനുള്ള ശ്രമങ്ങൾക്കു പാർട്ടി കൂട്ടുനിൽക്കുന്നു.
അഴിമതി അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷനുകൾക്കെല്ലാം എന്തു സംഭവിച്ചുവെന്നു തിരുവനന്തപുരത്തെ പുത്തൻകട വിജയൻ ചോദിച്ചിരുന്നു.
പൊലീസിൽ നിന്നു നീതി കിട്ടുന്നില്ലെന്നു കണ്ണൂരിലെ എൻ. ചന്ദ്രനും കോഴിക്കോട്ടെ കെ.കെ. ലതികയും പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങൾക്കെതിരായ വിമർശനങ്ങൾക്കുള്ള മറുപടിയും ചന്ദ്രൻ നൽകി – ‘പാർട്ടിയുടെ സുഖലോലുപതയിൽ കഴിയുന്നവർക്കു കണ്ണൂരിലെ അവസ്ഥ മനസ്സിലാകില്ല. പാർട്ടിക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കലാണ് നടക്കുന്നത്. പൊലീസിൽ നിന്ന് അധികനീതിയൊന്നും വേണ്ട, സാമാന്യനീതിയെങ്കിലും ലഭിക്കണം.’ എൽഡിഎഫിന്റെ പൊലീസ് നയം തന്നെയാണോ കേരളത്തിൽ എന്നായിരുന്നു ലതികയുടെ ചോദ്യം.
സി.പി.എമ്മിലെ അഴിമതി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കെ എവിടേക്കാണ ്‌സി.പി.എം പോയിക്കൊണ്ടിരിക്കുന്നതെന്ന് പുതിയ ചോദ്യം ഉയര്‍ത്തുന്നു. രാജ്യത്ത് സി.പി.എം അവശേഷിക്കുന്ന ഏകസംസ്ഥാനമായ കേരളത്തില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലധികമായി തുടര്‍ന്നുവരുന്ന വന്‍സാമ്പത്തിക ഇടപാടുകളുടെകൂടി ഫലമാണ് ഈ വിവാദം. കമ്യൂണിസത്തില്‍നിന്ന് വഴിപിരിഞ്ഞ് സി.പി.എം നേതാക്കള്‍ സമ്പത്തിന്റെ പിന്നില്‍ പാഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണമെന്നും ലളിതജീവിതമാകണം പാര്‍ട്ടിക്കാരുടെ ശൈലിയെന്നുമാണ് കമ്യൂണിസത്തിന്റെ ആദര്‍ശം. അത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പ്രമുഖപാര്‍ട്ടിയായ സി.പി.എം കയ്യൊഴിഞ്ഞിട്ട് അധികകാലമായി. പിണറായി വിജയനെയാണ് ജനം ഇതിന് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് സി.പി.എം സമ്പത്തിന്റെ കുന്നുകൂട്ടല്‍ നടത്തിയത്. 16 വര്‍ഷത്തോളം പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാകുകയും പാര്‍ട്ടിയെയും മുന്നണിയെയും ബംഗാള്‍ മോഡലില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചതും പിണറായിക്ക് വലിയകയ്യടി നേടിക്കൊടുത്തിരുന്നു.
എന്നാല്‍ അതെല്ലാം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇതല്ല പാര്‍ട്ടിനയമെന്നും മുന്‍മുഖ്യമന്ത്രികൂടിയായ സി.പി.എംനേതാവ് വി.എസ് അച്യുതാനന്ദന്‍ പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഡാങ്കേയുടെ നയമാണ് പിണറായി പിന്തുടരുന്നതെന്ന് പറഞ്ഞ വി.എസ് ഇതിനായി പാര്‍ട്ടിക്കകത്ത് വലിയപോരാട്ടം നടത്തുകയും അതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തത് കേരളം കണ്ടതാണ്. ഇതിന്റെ പരിണിതഫലമാണ് ്പി.ജയരാജനും ഇ.പി ജയരാജനും തമ്മിലുള്ള തര്‍ക്കവും പാര്‍ട്ടി പ്രതിരോധത്തിലാകുന്നതും. കണ്ണൂരിലെ സ്വകാര്യ റീസോര്‍ട്ട് കുന്നിടിച്ചാണെന്നും ഇ.പി ജയരാജന്റെ ഭാര്യയും മകനുമാണ ്ഇതിന്റെ ഡയറക്ടര്‍മാരുമാണെന്നാണ് പി.ജയരാജന്‍ ആരോപണമായി ഉന്നയിച്ചത്. ഇത് പാര്‍ട്ടിയുടെ നയത്തിനെതിരാണെന്ന് പി.ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. പുറത്ത് ഇതാണ് കാരണമെന്ന് പറഞ്ഞാലും ഇ.പിയും പി.യും തമ്മിലുള്ള പോരിലേക്ക് എത്തിയത് കണ്ണൂരിലെ വ്യക്തിപരമായ അധികാര പോരാട്ടമാണ്. പി.ജെ യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി. ജെ യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം. കോടിയേരിയുടെ സഹായത്തോടെയാണ് പിണറായി ഇതെല്ലാംചെയ്തത്. ഇതിന് ഒരുപകരംവീട്ടലാണ് പി.ജയരാജന്‍ ഉന്നമിടുന്നത്. ഇ.പിയും പിണറായിയും തമ്മില്‍ ഇടയാന്‍ കാത്തിരുന്നുവെന്ന് മാത്രം.
എം.വി ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിക്കിയതാണ് പിണറായിയുമായി ഇ.പിയെ ഇടയാന്‍ ഇടയാക്കിയത്. ഇത് പ്രാദേശികനേതാക്കള്‍ക്കുവേണ്ടിയാണെന്ന് കരുതിയെങ്കിലും അതല്ല ഇ.പിയുടെ കാര്യത്തിലാണ് എന്നാണ ്‌വ്യക്തമായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ പിണറായിയെക്കൂടി പ്രതിക്കൂട്ടിലാക്കലാണ് പി.ജയരാജന്‍ ലക്ഷ്യമിടുന്നത്.
സി.പി.എം മാത്രമല്ല, ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രംതന്നെ നേതാക്കളുടെ പകയുടെയും നിഷ്‌കാസനത്തിന്റെയും കൂട്ടക്കൊലയുടെയുമൊക്കെയാണ്. കുടിപ്പകയുടെ കൂടാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍. സ്റ്റാലിന്‍മുതല്‍ ക്രൂഷ്‌ചേവും ബ്ര്ഷ്‌നേവുമെല്ലാം ഇത് നടത്തിയവരാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇത് കണ്ടതാണ്. കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ കാരണവും മറ്റൊന്നല്ല. അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി..എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. ഇ.പി ജയരാജന്റെ വാക്കുകള്‍ പോലെ കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നേടിയെങ്കിലും അതിന്റെമറവില്‍ പണം കുന്നുകൂട്ടുകയും അഴിമതി വ്യാപകമാക്കുകയും ചെയ്തതാണ് സി.പി.എമ്മിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസുകളെല്ലാം എ.സി മണിമന്ദിരങ്ങളായത് പിണറായിയുടെ കാലത്താണ്. കൈരളി ചാനലിന്റെ പേരില്‍ കുത്തകകളുമായി ചങ്ങാത്തംകൂടി. അധികാരത്തിന് പണം അനിവാര്യമാണെന്ന നയമാണ് ഔദ്യോഗികപക്ഷം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നിന്നയാളാണ് പിണറായിയും ഇ.പിയും കോടിയേരിയുമെല്ലാം. കോടിയേരിയുടെ മക്കള്‍ അഴിമതിക്ക് വിധേയരായപ്പോള്‍ ഇത് വ്യക്തമായിരുന്നു. പിണറായിയുടെ മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോയതും ഇതിന്റെ ലക്ഷണമായിരുന്നു. അന്ന് അതിനെയെല്ലാം ന്യായീകരി്ക്കുന്ന രീതിയാണ് പിണറായിയുടെ നേതൃത്വത്തിലെ ഔദ്യോഗികഗ്രൂപ്പ് സ്വീകരിച്ചത്. അന്തരിച്ച സി.പി.എംനേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇക്കാര്യം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.
അന്തരിച്ച സൈദ്ധാന്തികന്‍ എം.എന്‍ വിജയനും ഇതുതന്നെ ആവര്‍ത്തിച്ചു. 2106ലെ നോട്ടുനിരോധനത്തിന് തൊട്ടുമുമ്പ് 3.54 കോടി രൂപയുടെ കറന്‍സിനോട്ടുകള്‍ കള്ളപ്പണമായി സി.പി.എം സൂക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. സി.പി.എമ്മിന്റെ പ്രധാനധനസ്രോതസ്സ് ക്രഷര്‍മാഫിയയാണെന്ന് വ്യക്തമായി. എന്നിട്ടും മാറ്റത്തിന് തയ്യാറായില്ലെന്ന് മാത്രമല്ല, പുതിയ സാമ്പത്തികശക്തിയാകുന്ന കാഴ്ചയാണ് സി.പി.എമ്മില്‍ കണ്ടത്. ഏതായാലും അഴിമതിയും സാമ്പത്തികഇടപാടും പരിസ്ഥിതിനാശവുമൊക്കെയാണ് സി.പി.എമ്മിനെതിരെ കേള്‍ക്കുന്നതെങ്കിലും, അവയെല്ലാം പുറംമോടി മാത്രമാണെന്നും തികഞ്ഞ കുടിപ്പകയാണ് സി.പി.എമ്മിലെ ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണമെന്നും വ്യക്തമാണ്. വിവാദം തുടരുമ്പോള്‍ അനിവാര്യമായ അന്ത്യത്തിലേക്കായിരിക്കും കേരളത്തിലെ സി.പി.എം സാക്ഷ്യംവഹിക്കുക. സി പി എം സമ്മേളന പന്തലിൽ നടന്ന പിണറായി സ്തുതികൾക്ക് ശേഷം പുറത്തു വരുന്ന സഖാക്കളുടെ നെഞ്ചിൽ ഉലയുന്ന ഒരു കനലുണ്ട്. അത് അവരുടെ ജീവനും ശ്വാസവുമായ പാർട്ടിയ്ക്ക് ചരമഗീതമെഴുതിയ ആധുനിക നേതാക്കളോടുള്ള അമർഷമാണ്. എന്നാൽ അത് പ്രകടിപ്പിച്ചാൽ തങ്ങൾക്ക് ടി - പി. ചന്ദശേഖരന്റെ ഗതിവരുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അവർ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച 'നവകേരളത്തിന്റെ പുതുവഴികള്‍' എന്ന നയരേഖയില്‍ ആശങ്ക പ്രകടിപ്പിച്ചത്. പാര്‍ട്ടിയുടെ ആശയങ്ങളോടും നയങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതാണോ രേഖയെന്ന് പരിശോധിക്കണമെന്നാണ് ചില പ്രതിനിധികൾ ആവശ്യപ്പെട്ടത്. ഫീസ് ഈടാക്കി സേവനം നല്‍കുന്നത് പാര്‍ട്ടി ലൈന്‍ ആണോയെന്ന് കോഴിക്കോട്ടുനിന്നുള്ള സമ്മേളന പ്രതിനിധി കെ.ടി. കുഞ്ഞിക്കണ്ണന്‍ ചോദിച്ചു.
നയവ്യതിയാനം പശ്ചിമബംഗാളിലെ പാര്‍ട്ടിക്കുണ്ടാക്കിയ തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ രേഖയില്‍ സംശയം പ്രകടിപ്പിച്ചത്. ആളുകളില്‍നിന്ന് ഫീസീടാക്കി സേവനം നല്‍കുന്നത് ശരിയാണോ? പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നടപ്പിലാക്കിയാല്‍ തിരിച്ചടിയുണ്ടാവും. പാര്‍ട്ടി ശത്രുക്കള്‍ അത് ഉപയോഗിക്കുമെന്ന ആശങ്കയും പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.
അതേസമയം, വികസന നയരേഖയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. പാർട്ടി ആധുനികമായെന്നും കേരളം ആധുനികമായെന്നും പറഞ്ഞ് ആശങ്ക പ്രകടിപ്പിച്ചവരെ ആശ്വസിപ്പിക്കുകയാണ് സി - പി എമ്മിന്റെ പഴയ നേതാക്കൾ. എന്നാൽ വളരെ പഴയ നേതാക്കൾക്കും ചില പുതിയ തലമുറ പ്രവർത്തകർക്കും ഇതൊന്നും ദഹിക്കുന്നില്ല. സിപിഎമ്മിൽ തിരുത്തൽ ശക്തികൾ ദുർബലമാകുന്നതിന്റെ നേർകാഴ്ച തുടങ്ങിയത് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ പേരിലുണ്ടായ വിവാദത്തോടെയാണ്. ഇത് ഇടതുപക്ഷകേന്ദ്രങ്ങളില്‍ നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ചയായി മാറി. ഒടുവിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവാദമാണെന്ന പ്രതിരോധം തീർത്ത് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയതോടെ ഇഴകീറിയുള്ള സ്വയം വിമർശനാത്മകമായ ചർച്ചകൾ ഒഴിവായി. പാർട്ടി പിന്തുടർന്ന നയങ്ങളിൽ വലിയൊരു മാറ്റത്തിനു കൂടിയാണ് അതോടെ കളമൊരുങ്ങിയത് . ആരോപണങ്ങൾ നേരിടുന്നവർ അന്വേഷണത്തെ നേരിടട്ടെ എന്ന മുൻ നിലപാട് വീണയ്ക്കുവേണ്ടി വഴിമാറിയെന്നായിരുന്നു ആക്ഷേപം. സംസ്ഥാന സെക്രട്ടേറിയറ്റിൽപോലും സ്വയം വിമർശനപരമായ ചർച്ചകള്‍ നടക്കാതെ വന്നതോടെ, എക്സാലോജിക് വിഷയത്തിൽ എതിരഭിപ്രായമുള്ളവർ നിശബ്ദരായി.
വിമര്‍ശന സ്വഭാവമുള്ള ചർച്ചകളിലൂടെ ഗുണകരമായ തീരുമാനമെടുത്തിരുന്ന പാർട്ടി നയമാണ് ദുർബലമാകുന്നതെന്ന അഭിപ്രായം രഹസ്യമായി പങ്കുവയ്ക്കുന്ന നേതാക്കളുണ്ട്. കമ്മിറ്റികളിൽ ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നവരില്ല. നിർണായക തീരുമാനമെടുക്കേണ്ട കേന്ദ്ര നേതൃത്വം ദുർബലരായി. രാജ്യത്ത് ഭരണത്തിലുള്ള ഏക സംസ്ഥാനത്തെ നേതൃത്വത്തെ അനുസരിപ്പിക്കാനുള്ള ശക്തി കേന്ദ്രനേതൃത്വത്തിനില്ല. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജന്‍സി കേസെടുത്തപ്പോൾ, ബിനീഷ് അന്വേഷണം നേരിടട്ടെ എന്നായിരുന്നു പാർട്ടി നിലപാട്. ‘അന്വേഷണം നടക്കട്ടെ, തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ, പാർട്ടി ഇടപെടില്ല’ എന്നായിരുന്നു കോടിയേരിയുടെയും നിലപാട്. നേതൃത്വത്തിൽനിന്നും കാര്യമായ പിന്തുണ കോടിയേരിക്ക് ലഭിച്ചതുമില്ല.
വീണാ വിജയന്റെ പേരിൽ ആരോപണം ഉയർന്നപ്പോൾ പഴയ നിലപാടിനു പകരം ശക്തമായ പ്രതിരോധമാണ് പാർട്ടിയിൽനിന്നുണ്ടായത്. പാർട്ടി സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവനയിലൂടെ ആദ്യ പിന്തുണ നൽകി. നേതാവിന്റെ മകൾക്കായി സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കുന്നത് അപൂർവമാണ്. വീണയുടെ കമ്പനിക്ക് സേവനത്തിന് നിയമപരമായി ലഭിച്ച പണമാണെന്നായിരുന്നു പ്രസ്താവന. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിരോധത്തിനായി മുന്നിൽനിന്നു.
സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയിൽ (2009) പറയുന്നത് ഇങ്ങനെമാണ്: ‘ചില പാർട്ടി അംഗങ്ങൾക്കെതിരെ വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദനത്തിന്റെ പരാതികൾ ഉയർന്നുവരാറുണ്ട്. പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പദവികൾ ഉപയോഗിച്ച് അന്യായമായതു നേടിയെടുക്കാനും സ്വത്ത് സമ്പാദിക്കാനുള്ള നടപടികൾ അരുത്. ഭരണം ഇത്തരം ഇടപാടുകൾക്കും കോഴകൾക്കും മറ്റും ഉപയോഗിക്കുന്ന രീതി ആശാസ്യമല്ല.’
കരിമണൽ കമ്പനിയായ സിഎംആർഎലും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ പഴയ നിലപാടിൽനിന്ന് മാറി ചിന്തിക്കുന്നവർ പാർട്ടിയിലുണ്ടായിരുന്നു.. പരസ്യമായി പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി എതിരാളികളെ വേട്ടയാടുന്നതിന്റെ ഭാഗമാണ് കേസെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ എം.വി.ഗോവിന്ദൻ ആവർത്തിച്ചു. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. പാർട്ടിയെ അന്വേഷണം ബാധിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും പ്രതിരോധം ശക്തിപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിൽ നിന്നും സ്വകാര്യ സർവകലാശാലയിലും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിലുമെത്തുമ്പോൾ പാർട്ടി വല്ലാതെ മാറി പോയി. പിണറായിക്ക് നേരെ കൈയടിക്കുക എന്ന ഒറ്റ അജണ്ടയിൽ സംസ്ഥാന സമ്മേളനം ചെന്നു നിന്നു.എം.വി. ഗോവിന്ദൻ വരെ വിമർശനം നേരിട്ടപ്പോഴാണ് പിണറായിക്ക് പ്രവർത്തകർ കൈയടിച്ചത്. ഇതിന്റെ സൂക്ഷ്മാംശം എം.വി.ഗോവിന്ദന് പോലും മനസിലായില്ല. അതായത് നേത്യത്വത്തിന്റെ അഴിമതിയുടെ ബാക്കിപത്രമാണ് പ്രവർത്തകർ അനുഭവിക്കുന്നത്. സി പി എം തകർച്ചയുടെ വക്കിലാണെന്ന് തിരിച്ചറിയുന്നവരിൽ എം.വി. ഗോവിന്ദനുണ്ട്.
https://www.facebook.com/Malayalivartha