ആലപ്പുഴയില്‍ സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണു

ശക്തമായ മഴയെ തുടര്‍ന്ന് കാര്‍ത്തികള്ളി യു പി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ഈ കെട്ടിടത്തില്‍ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് പ്രധാന അദ്ധ്യാപകന്‍ ബിജു പറയുന്നത്. പഴക്കമുള്ള കെട്ടിടമാണിത്. ഈ ഭാഗത്തേക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നെന്നും പ്രധാനാദ്ധ്യാപകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha