വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭീഷണിയായി നിന്ന ഇലക്ട്രിക് പോസ്റ്റ്

പാലാ ഗവ. പോളിടെക്‌നിക് കോളേജിനു സമീപം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭീഷണിയായി നിന്ന ഇലക്ട്രിക് പോസ്റ്റിന്റെ ശോചനീയാവസ്ഥ കണ്ട് നടപടി കൈക്കൊണ്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വൈദ്യുതി മന്ത്രിയെയും കെഎസ്ഇബി ചെയര്‍മാനെയും അദ്ദേഹം വിളിക്കുകയും പ്രശ്‌നം അറിയിക്കുകയും ചെയ്തു.
ഒറ്റകൊമ്പന്‍ സിനിമയുടെ ചിത്രീകരണതിനായി കോളേജില്‍ എത്തിയതായിരുന്നു നടന്‍. ദ്രവിച്ച ഡ്യുവല്‍ ലെഗ് ഇലക്ട്രിക്ക് പോസ്റ്റ് പരിതാപകരമായ അവസ്ഥ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഉടനെ കോളേജ് പ്രിസിപ്പാളുമായി ആയി സുരേഷ് ഗോപി സംസാരിച്ചു. കെഎസ്ഇബിയില്‍ അറിയിച്ചിട്ടുണ്ടെന്നും രണ്ടു ആഴ്ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു മറുപടി.
രണ്ട് ആഴ്ച കൂടി ഈ മഴക്കാലത്ത് ഇങ്ങനെ നിന്നാല്‍ അത് അപകടകരമാണ് എന്ന് തിരിച്ചറിഞ്ഞ് ഉടനെ സംസ്ഥാന വൈദ്യുതി മന്ത്രിയെയും കെഎസ്ഇബി ചെയര്‍മാനെയും സുരേഷ് ഗോപി നേരിട്ട് വിളിച്ചു. തുടര്‍ന്ന് അധികൃതര്‍ വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കുകയും അടുത്ത ദിവസം തന്നെ പുതിയ പോസ്റ്റ് ഇടുകയും ചെയ്യാം എന്ന് ഉറപ്പു നല്‍കുകയും ചെയ്തു എന്ന് കോളേജ് അറിയിച്ചു.
https://www.facebook.com/Malayalivartha
























