ഓരോ വീട്ടിലും ഒരുത്തന്‍ ചത്ത് തൊലഞ്ഞാല്‍ നിനക്കൊക്കെ വീടും ജോലിയും ; പിണറായി സര്‍ക്കാര്‍ പദ്ധതി

നിര്‍ദ്ധന കുടുംബങ്ങളിലെ ഏതെങ്കിലും ഒരുത്തനോ ഒരുത്തിയോ ചത്ത് തൊലഞ്ഞാല്‍ വീട് വെച്ച് നല്‍കും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലിയും നല്‍കും. പിണറായി സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയാണ്. ചാകുന്നവന് പ്രായപരിധി ഇല്ല അതായത് കുട്ടികളോ മുതിര്‍ന്നവരോ ആരായാലും മതിയെന്ന്. സ്വയം ചാകാന്‍ പറ്റുന്നില്ലെങ്കില്‍ സര്‍ക്കാരായിട്ട് അതിനും വഴി ഉണ്ടാക്കി തരും. കെട്ടിടം പൊളിഞ്ഞ് വീണോ ഷോക്കേല്‍പ്പിച്ചോ സര്‍ക്കാരിന് വഴികള്‍ പലതാണ്. കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന് വീട് വെച്ച് നല്‍കുമെന്ന് മന്ത്രി ശിവന്‍ കുട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഉയരുന്ന വലിയ പ്രതിഷേധമാണിത്. മരണംവെച്ച് സര്‍ക്കാര്‍ കച്ചവടം നടത്തുന്നോയെന്നാണ് മലയാളി പൊട്ടിത്തെറിക്കുന്നത്.
മരണ വീട്ടില്‍ പോകും വഴി മന്ത്രിയെ കരിങ്കൊടി കാണിച്ചപ്പോള്‍ ശിവന്‍കുട്ടിക്ക് കലികയറി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശിവന്‍ കുട്ടി പറഞ്ഞൊരു ഡയലോഗ് ഉണ്ട്. പ്രതിഷേധം നടത്തേണ്ട ആവശ്യമൊന്നുമില്ല. ആ കുടുംബത്തിന് വേണ്ട അടിയന്തര സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ കൊടുത്തു കൂടാതെ കുടുംബാംഗങ്ങള്‍ക്ക് പോക്കറ്റ് മണി വരെ കൊടുത്തെന്ന്. ആ പതിമൂന്നുകാരന്റെ മരണത്തിന് നിങ്ങളിട്ട വിലയാണോ മൂന്ന് ലക്ഷം പോക്കറ്റ് മണി. ചിഞ്ചു റാണിയുടെ സൂമ്പയേക്കാള്‍ വലിയ തോല്‍വിയായി പോയി മന്ത്രിയുടെ പോക്കറ്റ് മണി പ്രസ്താവന. കോടികള്‍ കൊടുത്താലും വീടല്ല മണിമാളിക വെച്ച് കൊടുത്താലും ആ കുടുംബത്തിന് ഉണ്ടായ നഷ്ടം നികത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല.
ഞങ്ങളില്‍ ആരെങ്കിലുമൊക്കെ ചത്ത് തന്നാലെ ഞങ്ങള്‍ക്ക് വീടും കുടിയും സര്‍ക്കാര്‍ തരുള്ളോയെന്നാണ് ചോദ്യം ഉയരുന്നത്. ഒരു കൂരപോലും ഇല്ലാത്തവന്റെ കഷ്ടപ്പാട് സര്‍ക്കാര്‍ അറിയുന്നില്ലേ. സര്‍ക്കാരിന് മുന്നിലേക്ക് അത് എത്തണമെങ്കില്‍ ഒരു ദുരന്തം സംഭവിക്കണമായിരിക്കും. ഇപ്പോള്‍ മിഥുന് വീട് വെച്ച് നല്‍കും അനുജന് പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമെനന് പ്രഖ്യാപനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് വീട്ടമ്മ മരിച്ചപ്പോള്‍ അവര്‍ക്കും വീട് വെച്ച് കൊടുക്കും മകന് ജോലി കൊടുക്കും. മുന്‍പ് തിരുവനന്തപുരത്ത് തോട്ടില്‍ മാലിന്യം വാരാന്‍ ഇറങ്ങിയ ജോയ് മരിച്ചു. അമ്മയും മകനും ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താമസമെന്ന് അന്നാണ് സര്‍ക്കാരും കോര്‍പറേഷനും അറിഞ്ഞത്. ജോയി മരിച്ചതോടെ ആ അമ്മയ്ക്ക് താമസിക്കാന്‍ വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപനം. ആ പാവപ്പെട്ട മനുഷ്യന്റെ വല്യ ആഗ്രഹം ഒരു വീട് വെക്കണം അമ്മയോടൊത്ത് സമാധാനത്തോടെ കഴിയണം എന്നുള്ളത്. എന്നാല്‍ ഒവീടെന്ന സ്വപ്‌നത്തിന് സ്വന്തം ജീവന്‍ കൊടുക്കേണ്ടി ജോയിക്ക്. ഒരു ദിവസമെങ്കിലും ആ അമ്മയ്ക്ക് സ്വന്തം മകനെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാതെ ആ വീട്ടില്‍ സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയുമോ. മാരായമുട്ടത്തായിരുന്നു ജോയിയുടെ വീട് സിപിഎം ഭരിക്കുന്നയിടം. എന്നിട്ടും തകര്‍ന്നുവീഴാറായ ഒരു വീട്ടില്‍ ആ പാവങ്ങള്‍ കഴിഞ്ഞിരുന്നത് ഭരണക്കാര്‍ ആരും അറിഞ്ഞില്ല. ജോയി അഴുക്കുചാലില്‍ വീണ് മരിക്കേണ്ടി ആ കുടുംബത്തിന്റെ ദയനീയത അധികാരികള്‍ അറിയാന്‍. ഇങ്ങനെ എത്രയെത്ര കേസുകള്‍ ഇതിനോടകം കേരളത്തില്‍ ഉണ്ടായിരിക്കുന്നു. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇതുപോലെ പാവങ്ങളുടെ ഗതികേട് നാടറിയുന്നത്. പിന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും വിവാദം കെട്ടടക്കാനും സര്‍ക്കാര്‍ വക പോക്കറ്റ് മണി വീട് ഒരാള്‍ക്ക് ജോലി വാഗ്ദാനങ്ങള്‍.
ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കേരളത്തില്‍ പട്ടിണി പാവങ്ങളും കൂരയില്ലാത്തവനും ഉണ്ടാകില്ലെന്നൊക്കെയായിരുന്നല്ലോ വാഗ്ദാനങ്ങള്‍. ഭരണത്തില്‍ കേറി ഒന്‍പത് കൊല്ലം കഴിഞ്ഞു എന്നിട്ടും ഒരു മാറ്റവും ഇല്ല. പാവപ്പെട്ട പാര്‍ട്ടി തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടി. ഗീര്‍വാണമടിക്ക് ഒരു കുറവും ഇല്ല. ഇനിയും ഇതുപോലെ എത്രപേരെ കൊലയ്ക്ക് കൊടുക്കും. ഇവിടുത്തെ പ്രതിപക്ഷവും കണക്കാണ് ദുരന്തം ഉണ്ടാകുമ്പോള്‍ അതുവെച്ച് രാഷ്ട്രീയം കളിക്കുന്നതല്ലാതെ നിങ്ങള്‍ക്കും ഈ നാടിനോട് എന്ത് പ്രതിപത്തിയാണ് ഉള്ളത്. ഭരിക്കുന്നവന്മാരും
പ്രതിപക്ഷത്തിരിക്കുന്നവന്മാരും തുടങ്ങി എല്ലാവന്മാരും മലയാളിയെ കൊന്ന് തിന്നുന്നു.
മിഥുന്റെ മരണത്തില്‍ പ്രതിഷേധം കനത്തതോടെ തടിതപ്പാന്‍ സര്‍ക്കാര്‍ പണി തുടങ്ങി. സ്‌കൂള്‍ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേര്‍ക്കും. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 6 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. സിപിഎം ലോക്കല്‍ സെക്രട്ടറിമാര്‍ അടക്കം ഉള്‍പ്പെടുന്നതാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി. അപകടമുണ്ടാക്കിയ വൈദ്യുതി ലൈനുകള്‍ ഇന്നലെ രാത്രി കെഎസ്ഇബി നീക്കം ചെയ്തിരുന്നു. മിഥുന്റെ മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. അസ്വാഭാവിക മരണത്തിനാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുള്ളത്. സ്‌കൂളില്‍ സംഭവിച്ചിരിക്കുന്നത് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കെഎസ്ഇബിയുടെ വിദ്യാഭ്യാസ വകുപ്പിന്റെയൊക്കെ പിഴവാണ്. എന്നിട്ട് പ്രധാനദ്ധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ ഭരണം കൈയ്യാളുന്ന സിപിഎമ്മിന്റെ നെറികെട്ടവന്മാരെ സംരക്ഷിക്കുന്ന നടപടിയാണ് മന്ത്രി ശിവന്‍കുട്ടി സ്വീകരിച്ചിരിക്കുന്നത്. സുരക്ഷയുടെ പേരും പറഞ്ഞ് പാവപ്പെട്ട കര്‍ഷകന്റെ കൃഷിടത്തിലെ 406 കുലച്ച വാഴകള്‍ വെട്ടിമാറ്റിയ കെഎസ്ഇബി കഴിഞ്ഞ 8 വര്‍ഷമായി കുഞ്ഞുങ്ങളുടെ തലയ്ക്ക് മുകളില്‍ അപകടമായി നിന്ന ലൈന്‍ കമ്പി കണ്ടില്ല. പക്ഷെ കെഎസ്ഇബിയെവെളുപ്പുച്ചാണ് ശിവന്‍കുട്ടിയുടെ സംസാരം.
പ്രിയപ്പെട്ട മിഥുന്റെ സ്‌കൂളില്‍...അനസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. തേവലക്കര സ്‌കൂളില്‍ ശിങ്കിടികളോടൊപ്പം പോയി അവിടെ നിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ തള്ളി മന്ത്രി ശിവന്‍ കുട്ടി തള്ളിയ ഡയലോഗ്. കൊള്ളാം മന്ത്രി, ഡയലോഗൊക്കെ നല്ലതാ പക്ഷെ ഏക്ഷന്‍ അത്ര പോര. വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം അല്ലാതെ അടിമക്കമ്മികളുടെ കൈയ്യടിക്ക് വേണ്ടിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ഇമ്മാതിരി ഗിമ്മിക്ക് കാണിക്കരുത്. തേവലക്കര സ്‌കൂളില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടിയെടുത്തു പക്ഷെ സസ്‌പെന്‍ഷന്‍ കിട്ടിയത് പ്രധാനദ്ധ്യാപികക്ക് മാത്രം. എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ പ്രധാനികളെയൊന്നും ഇതുവരെ തൊട്ടിട്ടില്ല. പ്രധാനികളെ എങ്ങനെ തൊടും അവരെല്ലാം സിപിഎമ്മുകാരാണ്. ത്രീഫേസ് വൈദ്യുതലൈനിന് തൊട്ടുചേര്‍ന്ന് സൈക്കിള്‍ ഷെഡ് നിര്‍മിച്ച സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വീഴ്ചയെപ്പറ്റി മന്ത്രി ഒന്നും പറയുന്നില്ല. ഉത്തരവാദികള്‍ക്കെതിരേ ഒരു നടപടിയും ഇതുവരെ വന്നിട്ടുമില്ല. വൈദ്യുതലൈനിന് 88 സെന്റീമീറ്റര്‍മാത്രം താഴെ എങ്ങനെ ഷെഡ് നിര്‍മിച്ചെന്നറിയില്ല.
പ്രധാനദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് തടിതപ്പാമെന്നാണ് മന്ത്രി കരുതുന്നത്. എന്നാല്‍ ഒത്തില്ല ശിവന്‍കുട്ടിക്ക് പണി പാലും വെള്ളത്തില്‍ കിട്ടി. കടുത്ത നടപടി എടുത്തെന്ന് മന്ത്രി തള്ളിയത് കേട്ടാല്‍ തോന്നും അവിടെ ഷെഡ്ഡ് പണിതത് പ്രധാനദ്ധ്യാപിനക സ്വന്തം ഇഷ്ടപ്രകാരം ആണെന്ന്. സഖാക്കള്‍ ഭരിക്കുന്ന സ്‌കൂളില്‍ ഒരില അനങ്ങണേല്‍ സഖാക്കള്‍ വിചാരിക്കണം. സ്‌കൂളിലെ പല നിര്‍മിതികളും അനധികൃതമാണ്. ആ സ്‌കൂളില്‍ നേരിട്ട് പോയി വിലയിരുത്തിയെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടും അനധികൃത നിര്‍മാണങ്ങള്‍ എന്തേ കണ്ണില്‍പ്പെട്ടില്ലേ. എന്നിട്ട് അതിന് കാരണക്കാരായവര്‍ക്ക് നേരെ എന്ത് നടപടി ശിവന്‍ കുട്ടി സ്വീകരിച്ചു. അത് ജനങ്ങളോട് നേരിട്ട് പറയണം. അല്ലാതെ ഒരു അദ്ധ്യാപികയെ മാറ്രിനിര്‍ത്തിയെന്ന് വീമ്പിളക്കിയിട്ട് കാര്യമില്ല.
ഓരോവര്‍ഷവും ലൈനില്‍ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും 13കാരന്‍ മരിക്കുന്നതുവരെ കണ്ണടച്ചു. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഒത്തനടുവിലൂടെ നാലരമീറ്റര്‍ ഉയരത്തില്‍ വൈദ്യുതലൈന്‍ വലിച്ച കെഎസ്ഇബി അധികൃതരുടെ നടപടി ഗുരുതരവീഴ്ചയാണ്. മന്ത്രിതന്നെ വീഴ്ച സമ്മതിക്കുകയുംചെയ്തു. പക്ഷേ, പാപഭാരമെല്ലാം പ്രധാനാധ്യാപികയുടെ ചുമലില്‍െവച്ച് കൈയൊഴിയുകയാണ് അധികൃതര്‍. അനുമതിയില്ലാതെ നിര്‍മിച്ച സൈക്കിള്‍ ഷെഡ് പരിഗണിക്കാതെയാണ് സ്‌കൂളിന് മൈനാഗപ്പള്ളി പഞ്ചായത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇക്കൊല്ലവും നടപടിക്രമത്തിന്റെ ഭാഗമായി സ്‌കൂള്‍ സന്ദര്‍ച്ചിച്ചിട്ടും ഗുരുതര സുരക്ഷാവീഴ്ച കണ്ടില്ല. പത്തുവര്‍ഷംമുന്‍പ് നിര്‍മിച്ച ഷെഡ്ഡിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍, ഇത് തദ്ദേശവകുപ്പ് അംഗീകരിക്കുന്നില്ല. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍. എന്തു നടപടിയുണ്ടായാലും അത് ഏറ്റുവാങ്ങാന്‍ തയ്യാറാണ്. വേദനാജനകമായ സംഭവമാണ് നടന്നത്. കുറ്റബോധത്താല്‍ തലതാഴ്ത്തി നില്‍ക്കുന്ന അവസ്ഥയാണുള്ളതെന്ന് പറഞ്ഞ് മാനേജര്‍ മുരളീധരന്‍ പിള്ള തടിതപ്പി.
https://www.facebook.com/Malayalivartha