തിരുവനന്തപുരത്ത് അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. 15 അടി ആഴമുള്ള ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെയാണ് ഫയര്‍ഫോഴ്‌സ് സംഘം ജീവനോടെ രക്ഷപ്പെടുത്തിയത്.
മക്കി സ്വദേശി മോഹനന്റെ പശു കുട്ടിയാണ് ഇന്നലെ മൂന്ന് മണിയോടെ സമീപത്തുള്ള പൊട്ടകിണറ്റില്‍ വീണത്. സമീപവാസികള്‍ പശുവിനെ കരയിലേക്ക് കയറ്റാനായി ശ്രമിച്ചെങ്കിലും നടക്കാതായതോടെയാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.
വിതുരയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് ഹരിയുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ വളരെ ശ്രമകരമായാണ് പശു കുട്ടിയെ കരയ്ക്ക് കയറ്റിയത്.
https://www.facebook.com/Malayalivartha