എകെ ആന്റണി കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക ഇന്ന് ഹൈക്കമാന്റിന് കൈമാറുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ധാരണ. ജില്ലാ ഘടകങ്ങള്‍ കെപിസിസിക്ക് നല്‍കിയ സാധ്യതാ പട്ടികയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് 72 ദിവസങ്ങള്‍ ശേഷിക്കെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതി തീരുമാനമെന്നാണ് നേതാക്കളുടെ അഭിപ്രായം.
മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha