മുന്‍ എംപി വക്കച്ചന്‍ മറ്റത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു

കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായി വക്കച്ചന്‍ മറ്റത്തില്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് വക്കച്ചന്‍ മറ്റത്തില്‍ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കൊച്ചുപുരയും പദവികള്‍ രാജിവെച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി മൈക്കിള്‍ ജെയിംസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അല്‍പ്പയമയത്തിനകം പിന്തുണ പ്രഖ്യാപിക്കും.
എന്നാല്‍, വക്കച്ചന്‍ മറ്റത്തില്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നില്ലെന്നാണ് മാണി വിഭാഗത്തിന്റെ പ്രതികരണം. മുതിര്‍ന്ന നേതാവ് പിസി ജോസഫും പാലാ, കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്ന് കൂടുതല്‍ പേരും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.
യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിലെയും വിദ്യാര്‍ഥി സംഘടനയായ കെഎസ്‌സിലെയും നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിന് ഇന്ന് പിന്തുണ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha