സുധീരന്‍ പ്രതിപക്ഷനേതാവാകും

കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവാകും. യു.ഡിഎഫ് ജയിക്കുകയാണെങ്കില്‍ അദ്ദേഹമാകും മുഖ്യമന്ത്രി. എന്നാല്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് എ.ഐ.സി.സി പോലും വിശ്വസിക്കുന്നില്ല.
വിഎസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം തീരുമാനിച്ചപ്പോള്‍ തന്നെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സുധീരനെ എ.ഐ.സി.സി തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയുടെ പിന്തുണയും സോണിയാഗാന്ധി നേടി കഴിഞ്ഞു. സുധീരന്‍ മുഖ്യമന്ത്രിയായാല്‍ രമേശ് ഉപമുഖ്യമന്ത്രി പദത്തില്‍ ആഭ്യന്തരം കൈക്കലാക്കാനാണ് ലക്ഷ്യമിടുന്നത്.
ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ സോണിയയ്ക്ക് താല്‍പര്യമുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറാകുമെന്നു തോന്നുന്നില്ല. ഹൈന്ദവര്‍ മുഴുവന്‍ കോണ്‍ഗ്രസിനെതിരായെന്ന വികാരമാണ് ഡല്‍ഹി വൃത്തങ്ങള്‍ക്കുള്ളത്. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഇതന്റെ പ്രതിഫലനമുണ്ടായി. ബിജെപി അപ്രതീക്ഷിത നേട്ടമാണ് കൈവരിച്ചത്. നിരവധി പഞ്ചായത്തുകളില്‍ അവര്‍ ഒറ്റയ്ക്കു ഭരണത്തിലേറി. ഇതനെല്ലാം കാരണം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വമാണെന്നാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
സുധീരന്റെ ക്ലീന്‍ ഇമേജാണ് അദ്ദേഹത്തിന് തുണയാകുന്നത്. അച്യുതാനന്ദനെ കവച്ചു വയ്ക്കുന്ന ഇമേജാണ് സുധീരനുള്ളത്. എ.കെ ആന്റണിയുടെയും രാഹുലിന്റെയും പിന്തുണയും സുധീരനുണ്ട്. സുധീരന്‍ മത്സരരംഗത്തുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നു തന്നെ കെ.പി.സി.സി വൃത്തങ്ങള്‍ കരുതുന്നു. കേരളത്തില്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഭരണം അഴിമതിയാല്‍ മലീമസമായതായും കെ.പി.സി.സി കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha