ഓപ്പറേഷന്‍ മഹാദേവ്; ഭീകരരുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച ഭീകരരുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി. കാശ്മീര്‍ സോണ്‍ പോലീസ് അവരുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരമറിയിച്ചത്. മൃതദേഹങ്ങള്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പഹല്‍ഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ മൂസ ഫൗജിയും അടക്കം 3 ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ ദാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹര്‍വാന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പഹല്‍ ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മൂസ ഫൗജി എന്ന് അറിയപ്പെടുന്ന സുലൈമാന്‍ ആണെന്ന് ജമ്മു കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് മൂന്ന് ലക്ഷകര്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന വിവരം ആട്ടിടയന്മാരില്‍ നിന്നാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്.
തുടര്‍ന്ന് പ്രദേശത്തെ സിഗ്‌നലുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഭീകരരുടെ സാന്നിധ്യം സൈന്യം ഉറപ്പാക്കി. തുടര്‍ന്നാണ് ഓപ്പറേഷന്‍ മഹാദേവ് എന്ന ഭീകരവിരുദ്ധ നീക്കത്തിന് രൂപം നല്‍കിയത്. പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയുണ്ടായ ഏറ്റു മുട്ടലില്‍ ആണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. ഇവരുടെ താവളത്തില്‍ നിന്നും അഗ 47 തോക്കുകളും വന്‍ ഗ്രനേഡ് ശേഖരവും സൈന്യം കണ്ടെടുത്തു. ഓപ്പറേഷന്‍ മഹാദേവിന്റ ഭാഗമായുള്ള തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha