മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍

ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരായ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അറസ്റ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയരുന്ന ജനകീയ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണര്‍ മുഖേന അറിയിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പ്രതിഷേധ നടത്തത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ തോതിലുള്ള ആശങ്കയാണ് ഇന്ന് മതന്യൂനപക്ഷങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എന്‍. ശക്തന്‍, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ എം.എം. ഹസന്‍, വി.എം. സുധീരന്‍, കെ. മുരളീധരന്‍, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമാരയ എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.എം.പി. ജനറല്‍ പോസ്റ്റാഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരും പൊലീസും നേരിട്ട് തന്നെ മത പ്രചാരകരെ ജയിലില്‍ അടച്ചിരിക്കുന്നു. ഇതിനെ സംബന്ധിച്ച് എന്ത് നിലപാടാണ് കേരളത്തിലെ ബി.ജെ.പിയ്ക്ക് ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ഫാദര്‍ യുജിന്‍ പെരേര പറഞ്ഞു. സി.എം.പി. ജില്ലാ സെക്രട്ടി എം.ആര്‍. മനോജ്, എം.പി. സാജു എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha