തിരുനാവായയിലെ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് കമ്പി കണ്ടെത്തി....പാസഞ്ചര്‍ ട്രെയിന്‍ വരുന്ന സമയത്താണ് കമ്പി കണ്ടെത്തിയത്

തിരുനാവായയിലെ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് കമ്പി കണ്ടെത്തി. പാസഞ്ചര്‍ ട്രെയിന്‍ വരുന്ന സമയത്താണ് കമ്പി കണ്ടെത്തിയത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിന്‍ അട്ടിമറിക്കാനായി നടത്തിയ ശ്രമമാണോയെന്ന് പൊലീസ് അന്വേഷിക്കും. പിടിയിലായ ആളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു .
അതേസമയം, ട്രാക്കില്‍ പോസ്റ്റും മരവും കല്ലും കോണ്‍ക്രീറ്റ് പാളികളുമൊക്കെയിട്ട് സംസ്ഥാനത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായത് നൂറോളം ശ്രമങ്ങളാണ്. ട്രാക്കുകളില്‍ നിരീക്ഷണം ശക്തമാക്കി്. അട്ടിമറിശ്രമക്കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് റെയില്‍വേ ബോധവത്കരണവും നടത്തുന്നു .
"
https://www.facebook.com/Malayalivartha






















