ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം... ഒരു മരണം

ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് കെട്ടിടത്തിലെ ബേസ്മെന്റിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
ഗൗരവ് എന്ന തൊഴിലാളിയാണ് മരിച്ചത്. തീപിടിത്തത്തെ തുടർന്ന് ബേസ്മെന്റിൽ നിന്ന് രക്ഷപ്പെടുത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊള്ളലേറ്റ മറ്റൊരാൾ ചികിത്സയിലാണ്. കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല.
"
https://www.facebook.com/Malayalivartha

























