അപ്രതീക്ഷിതമായൊരു കണ്ടുമുട്ടല്‍; പിണറായി വിജയനോടൊപ്പമുളള സെല്‍ഫി പങ്കുവച്ച് അഹാന

നടിയുമാണ് അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും വൈറലാണ്. ഇപ്പോഴിതാ അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുളള ഒരു സെല്‍ഫിയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. വിമാനയാത്രയ്ക്കിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
ചിത്രത്തിന് അഹാന നല്കിയ ക്യാപ്ഷനും ശ്രദ്ധേയമായിരിക്കുന്നത്. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം. പിണറായി വിജയന്. അപ്രതീക്ഷിതമായൊരു കണ്ടുമുട്ടല്‍' എന്നായിരുന്നു അഹാന കുറിച്ചത്. ഈ ചിത്രം മന്ത്രി ശിവന്‍കുട്ടിയും ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് കണ്ട മനോഹരമായ സെല്‍ഫി എന്നായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്ഷന്‍.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായതിനാല്‍ ആരാധകര്‍ക്ക് അഹാനയുടെ ചിത്രത്തിന് താഴെ നേരിട്ട് കമന്റ് ചെയ്യാന്‍ സാധിക്കില്ല. സ്റ്റോറിയുടെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് താരം ഫോര്‍ട്ട് കൊച്ചിയില്‍ വച്ചെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha

























