തൃശ്ശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

തൃശ്ശൂരില്‍ കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. തൃശ്ശൂര്‍ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലന്‍സും കുന്നംകുളം ഭാഗത്ത് നിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ ആറ്‌പേര്‍ ഉണ്ടായിരുന്നു.
ആംബുലന്‍സിലെ രോഗിയും കാര്‍ യാത്രികയുമാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ കുഞ്ഞിരാമനും കുന്നംകുളം സ്വദേശി പുഷ്പയുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അമിത വേഗതയിലായിരുന്ന കാര്‍ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ വരികയായിരുന്ന ആംബുലന്‍സിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിയുകയും ചെയ്തു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha



























