വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പോലീസില്‍ പരാതി

സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയ യു ഡി എഫിന് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് മറുപടി കൊടുത്ത് ബി ജെ പി. തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വന്നപ്പോള്‍ കണ്ടതാണ്. പിന്നെ ഇതുവരെ മഷിയിട്ട് നോക്കിയിട്ട് കണ്ടിട്ടില്ല. ഉടന്‍ കണ്ടെത്തി തരണമെന്നാണ് പരാതി. ബിജെപി പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറയാണ് എം പി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി. നിരവധി ആളുകള്‍ കൊല്ലപ്പെട്ട ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എം പിയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദന്‍ പള്ളിയറ പരാതിയില്‍ ആവശ്യപ്പെടുന്നത്.
നേരത്തെ കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുല്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിന് മുന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയിലുള്ളത്. വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചു. ദില്ലിയിലെ ഓഫീസില്‍ ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചാണ് സുരേഷ് ഗോപിയുടെ മറുപടി. രാജ്യസഭയില്‍ ഇന്നത്തെ ചര്‍ച്ചയുടെ ഭാഗമായി പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് പങ്കിട്ടത്. ഞങ്ങള്‍ ദില്ലിക്ക് അയച്ച നടനെ കാണാനില്ലെന്നുള്ള ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പോസ്റ്റ് ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപി എവിടെ എന്ന് ആവര്‍ത്തിച്ച് ചോദിച്ച് വിദ്യാഭ്യാസമന്ത്രി പരിഹസിക്കുന്നുമുണ്ട്.
കാണ്‍മാനില്ല പരാതി വാര്‍ത്ത വൈറലാകുന്നതോടെ രണ്ട് ദിവസമായ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനില്ലെന്ന് പരിഹാസ കമന്റുകളും വരുന്നു. സുരേഷ് ഗോപിയെ കാണാനില്ലെന്ന് കരഞ്ഞ കോണ്‍ഗ്രസിന് പ്രിയങ്കയെ കാണാനില്ലെന്ന് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത ഹുങ്കിലാണ് ബിജെപി. സത്യത്തില്‍ ഇവരുടെ അല്പത്തരവും പരസ്പര പോരടിക്കലും കണ്ട് ജനം പുച്ഛിക്കുന്നുണ്ട്. നിന്നെയൊക്കെ ജയിപ്പിച്ച് വിട്ടതാണ് ഞങ്ങള്‍ ചെയ്ത തെറ്റെന്ന് ജനം പറയുന്നു. രാഷ്ട്രീയക്കാര്‍ പരസ്പരം ചെളിവാരിയെറിയുകയാണ്. വലയുന്നത് പാവം ജനങ്ങളാണ്. പോരടിക്കുന്ന രാഷ്ട്രീയ നേതാക്കളോട് ചോദിക്കാനുള്ളത്. നിങ്ങളെ ജയിപ്പിച്ച് വിട്ട മണ്ഡലങ്ങളിലേക്ക് എത്രപേര്‍ തിരിഞ്ഞ് നോക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് ചോദിക്കാന്‍ മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്ത് ഇറങ്ങും. ആവശ്യം കഴിയുമ്പോള്‍ പിന്നെ തിരിഞ്ഞ് നോക്കില്ല. പൊതുജനം കഴുതയാണെന്ന് കരുതരുത്. സഹികെടുമ്പോള്‍ അവര്‍ കട്ടയ്ക്ക് ഇറങ്ങി പ്രതികരിക്കും. അത് ഈ രാഷ്ട്രീയക്കാര്‍ താങ്ങില്ല. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ നെറികേട് ക്രൈസ്തവര്‍ മറക്കില്ല. നസ്രാണികളെ കൈയ്യിലെടുക്കാന്‍ അരമനകളില്‍ പോയി ബിഷപ്പുമാര്‍ക്ക് കേക്ക് കൊടുത്താല്‍ വോട്ട് പെട്ടിയില്‍ വീഴുമെന്ന് കരുതരുത്. അവസരം വരുമ്പോള്‍ അവര്‍ പ്രതികരിക്കും. ഇടത് വലതിന്റെയും ബി ജെ പിയുടേയും തനിക്കൊണം ജനങ്ങള്‍ക്ക് അറിയാത്തതല്ല. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നസ്രാണി സ്‌നേഹം പൊങ്ങിയ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊണവും അവര്‍ക്ക് അറിയാം.
ഇതിനിടെ സുരേഷ് ഗോപി എവിടെയെന്ന ചോദ്യത്തിന് അദ്ദേഹം അങ്ങ് മണിപ്പൂരിലെന്ന് ബിജെപിക്കാര്‍ മറുപടി കൊടുത്തു. മണപ്പൂരിലെ കലാപത്തിന് ശേഷം പല ബിജെപി നേതാക്കളും അവിടേക്ക് പോകാന്‍ പോലും ഭയന്നു. ഇതിനിടെയിലും ആ ദൗത്യം ഏറ്റെടുത്ത കേന്ദ്രമന്ത്രിയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടികളുമായി മണിപ്പൂരിലായിരുന്നു സുരേഷ് ഗോപി. ആശുപത്രിയില്‍ അടക്കം എത്തി സാധാരണക്കാരെ കണ്ട സുരേഷ് ഗോപി അവിടെ നടത്തിയ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിലും സജീവമായിരുന്നു. മണിപ്പൂരില്‍ വിനോദ സഞ്ചാരപദ്ധതികളുടെ നടത്തിപ്പുമായിട്ടായിരുന്നു യാത്ര. ആ സംസ്ഥാനത്തെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ നടത്തിയ സന്ദര്‍ശനം. സര്‍ക്കാര്‍ പദ്ധതികളുമായി അങ്ങോട്ടു പോകാന്‍ പലരും മടിക്കുമ്പോഴായിരുന്നു ആക്ഷന്‍ ഹീറോയുടെ ആ യാത്ര. മണിപ്പൂരിലെ വികസന പദ്ധതികളും ടൂറിസം സാധ്യതകളും അവലോകനം ചെയ്യാനും സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനുമായി സുരേഷ്‌ഗോപി ബിഷ്ണുപൂര്‍ ജില്ല വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു.
മണിപ്പൂരിലെ വികസന പദ്ധതികളും ടൂറിസം സാധ്യതകളും അവലോകനം ചെയ്യാനും സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനുമായി സുരേഷ്‌ഗോപി ബിഷ്ണുപൂര്‍ ജില്ല വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഇവിടെയാണ് പൊതു ജനങ്ങളുമായി സംവദിക്കാന്‍ ആശുപത്രിയില്‍ പോലും എത്തിയത്. മണിപ്പൂരിലെ കലാപം അറുതിയായെന്ന സന്ദേശം പൊതു ജനങ്ങള്‍ക്ക് പോലും പകര്‍ന്നു നല്‍കാന്‍ ഇതിലൂടെയായി. ഇത്തരത്തിലെ ഉത്തരവാദിത്തങ്ങള്‍ സുരേഷ് ഗോപി ഇനി കൂടുതലായി ഏറ്റെടുക്കും. മണിപ്പൂരിലെ ഇടപെടല്‍ ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരനെ പോലെ പരമാവധി സുരക്ഷ കുറച്ചായിരുന്നു പൊതു ജനങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഇറങ്ങി ചെല്ലല്‍. കടുത്ത സുരക്ഷയ്ക്ക് നടുവില്‍ അവിടെ ചെല്ലേണ്ട കാര്യമില്ലെന്ന് കൂടിയുള്ള സന്ദേശമാണ് ഇതിലൂടെ സുരേഷ് ഗോപി നല്‍കിയത്.
https://www.facebook.com/Malayalivartha