നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍

നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അങ്ങനെയുള്ള കുറ്റമൊന്നും അവര്‍ ചെയ്തിട്ടില്ലെന്നും സമ്പത്തിനുവേണ്ടി അവര്‍ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മലയാള താരസംഘടനയായ 'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍, അവരെ ഒഴിവാക്കാന്‍ വേണ്ടി ചെയ്തതാകാമിത്. മികച്ച നടിയും മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയ കരുത്തുറ്റ സ്ത്രീയുമാണ് ശ്വേത.
സിനിമ മേഖലയില്‍ സ്ത്രീകള്‍ ഭാരവാഹികളായി വരട്ടെ. സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. 'അമ്മ' സംഘടനയ്ക്കകത്തെ പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. സിനിമ രംഗത്ത് പരസ്പരം യോജിച്ച് കാര്യങ്ങള്‍ കൊണ്ടുപോകണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് നടത്തിയത്. യോജിപ്പു പാടില്ലെന്ന് ആഗ്രഹിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















