ഓപ്പറേഷന് ഗജമുക്തി ഒന്നാം ദിവസം വന്‍ വിജയം

മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ ഗജമുക്തി'യുടെ ഒന്നാം ദിവസം വന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ ആറളം ഫാം ഏരിയയില്‍ നിന്ന് മൂന്ന് കുട്ടിയാനകള്‍ ഉള്‍പ്പെടെ ഒമ്പത് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തി. രാവിലെ 7 മണിക്ക് തന്നെ ഡ്രോണുകള്‍ ഉപയോഗിച്ച് ആനകളെ കണ്ടെത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 50 പേരടങ്ങുന്ന വനം വകുപ്പ് ജീവനക്കാരും ആറളം ഫാം കോര്‍പ്പറേഷന്‍ ജീവനക്കാരും ചേര്‍ന്നാണ് ഈ നിര്‍ണായക ദൗത്യത്തിന് തുടക്കമിട്ടത്.
രാവിലെ 8:30 ഓടെ ഓപ്പറേഷനില്‍ പങ്കെടുക്കുന്ന മറ്റ് ജീവനക്കാരും പൊലീസ് ടീമും റെവന്യൂ ടീമും ഫാര്‍മിന്റെ ഒന്നാം ബ്ലോക്കില്‍ എത്തിച്ചേര്‍ന്നിരുന്നു. കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആറളം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ വി. രതീശന്‍ കോട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ നിതിന്‍രാജ്, ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ എന്നിവരുടെ നേതൃത്വത്തില്‍, ഡെപ്യൂട്ടി ആര്‍.എഫ്.ഒ. ഷൈനികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രജീഷ് എന്നിവര്‍ നയിച്ച െ്രെഡവിംഗ് ടീമാണ് ആനകളെ തുരത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ആറളം സ്‌കൂള്‍ ഹെലിപാഡ് വഴി, തളിപ്പാറ, കോട്ടപ്പാറ ഫെന്‍സിംഗ് കടത്തി ആനകളെ വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ചത് ആസൂത്രണം ചെയ്തതുപോലെ കൃത്യമായി നടന്നു.
ഓപ്പറേഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനം ശ്രദ്ധേയമായിരുന്നു. രാവിലെ 7 മണിക്ക് തന്നെ പഞ്ചായത്ത് വകുപ്പ് പൊതുജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങി. ആറളം പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, വാര്‍ഡ് മെമ്പര്‍ മിനി, ആറളം സെക്യൂരിറ്റി ഓഫീസര്‍ ബെന്നി, ആറളം സബ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജി ജോണ്‍ , സീനിയര്‍ ക്ലാര്‍ക്ക് മനോജ് എന്നിവരും ഓപ്പറേഷന്‍ സൈറ്റില്‍ സജീവമായി പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാവിലെ 10 മണിക്ക് സ്‌കൂള്‍ വിട്ടതിന് ശേഷം മാത്രമാണ് ആനകളെ തുരത്തുന്നതിനുള്ള െ്രെഡവ് കണ്ണവം റേഞ്ച് ഓഫീസര്‍ സുധീര്‍, ഫ്‌ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ജയപ്രകാശ് എന്നിവരും ഓപ്പറേഷന് നേതൃത്വം നല്‍കി. കടത്തി വിട്ട ആനകള്‍ തിരിച്ചു കയറാതിരിക്കാനായി നൈറ്റ് പട്രോളിഗ് ശക്തമാക്കും. ഗജമുക്തി ഓപ്പറേഷന്‍ അടുത്ത ദിവസങ്ങളിലും തുടരും.
https://www.facebook.com/Malayalivartha