Widgets Magazine
11
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...


ഗാസ നഗരം പിടിച്ചെടുക്കൽ യുദ്ധത്തിന്റെ അവസാനമെന്ന് നെതന്യാഹു – ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും...


കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധം; 23 കാരി ജീവനൊടുക്കി: സോനയുടെ ആത്മഹത്യയുടെ പിന്നാമ്പുറം...


മൂന്ന് സ്ത്രീകളുടെ തിരോധാനത്തിന് പിന്നിലെ അതിബുദ്ധി; സെബാസ്റ്റ്യന്റെ ദുരൂഹ ലോകം തുറന്നുകാട്ടാൻ പൊലീസ് നീക്കം...


വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്

ഇരുട്ട് മുറിയില്‍ നഗ്ന പൂജ, സെബാസ്റ്റ്യന് സാത്താന്‍ സേവ ? പിന്നില്‍ വന്‍ സംഘം

11 AUGUST 2025 07:33 PM IST
മലയാളി വാര്‍ത്ത

ജെയ്‌നമ്മയെ വെട്ടിനുറുക്കി കൊന്നു. സെബാസ്റ്റ്യന്റെ വാ തുറപ്പിച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യലില്‍ പുരയിടത്തിലെ നിഗൂഢ പാതാളക്കിണറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചൂണ്ടിയെടുത്ത് ക്രൈംബ്രാഞ്ച്. ഒരു സംഘം ഉദ്യോഗസ്ഥര്‍ കിണര്‍ തുറന്ന് പരിശോധനയ്ക്കുള്ള നീക്കം തുടങ്ങി. ഈ കിണറിലും ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്ന് നിഗമനത്തില്‍ പോലീസ്. രണ്ടുതവണ സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ വീട്ടില്‍ തെരച്ചില്‍ നടത്തിയപ്പോഴും കിണര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ജെയ്‌നമ്മയെ കാണാതായ ദിവസം ഫ്രിഡ്ജ് വാങ്ങിയത് എന്തിനെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സെബാസ്റ്റിയന്‍ കുടുങ്ങി. ഇതോടെയാണ് കിണറിനെ കുറിച്ചുള്ള വിവരം കൊടുംക്രിമനലിന്റെ നാവില്‍ നിന്ന് പുറത്തായത്. സെബാസ്റ്റ്യന്റെ പുരയിടം കുഴിച്ചപ്പോള്‍ കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ക്ക് ആറു വര്‍ഷം പഴക്കമുണ്ട്. ഇത് ഐഷയുടേതാകാന്‍ സാധ്യതയുണ്ട്. 2024ല്‍ ആണ് ജെയ്‌നമ്മ കൊല്ലപ്പെട്ടത് അങ്ങനെയങ്കില്‍ കിണറില്‍ മൂടിയത് അവെരയാകും.

ഇലന്തൂര്‍ മോഡല്‍ നരബലിയാണോ പള്ളിപ്പുറത്ത് നടന്നിരിക്കുന്നതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കേസിലെ പ്രതിയായ സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഉയരുന്ന ദുരൂഹതകള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. സെബാസ്റ്റ്യന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍. ഓരോ തിരോധാനവും നടന്നിരിക്കുന്നത് കൃത്യമായ ഇടവേളകളിലാണെന്നത് അടക്കം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍ വരും ദിവസങ്ങളില്‍ കേസിലെ നിര്‍ണായക ഘട്ടത്തിലേക്കും കടന്നേക്കാം. കാണാതായ സ്ത്രീകളെ ആഭിചാരക്രിയകള്‍ക്കു വേണ്ടിയാണോ ഉപയോഗിച്ചത് എന്ന സംശയമാണ് ഉയരുന്നത്. ആഭിചാരമോ സാത്താന്‍ സേവയോ ഇതിന് പിന്നിലുണ്ടോയെന്ന് മുന്‍പും ഒരു സംശയം ഉടലെടുത്തിരുന്നു. സ്ത്രീകളെ വെച്ച് നഗ്‌നപൂജയും സാത്താനെ പ്രീതിപ്പെടുത്തുന്ന രീതികളും കേരളത്തില്‍ അടുത്തകാലത്തായ് റിപ്പോര്‍ട്ട് ചെയയ്‌പ്പെട്ടിട്ടുണ്ട്. സെബാസ്റ്റ്യനും സ്ത്രീകളെ മാത്രമാണ് ടാര്‍ഗറ്റ് ചെയ്തിരുന്നത്. അന്വേഷണം ആ വഴിക്കും പുരോഗമിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സംശയങ്ങളില്‍ വ്യക്തത വരുത്താന്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുയാണ്. ഇതിനോടകം തന്നെ ചില തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്. ആറു വര്‍ഷത്തെ ഇടവേളകളിലാണ് സ്ത്രീകള്‍ കാണാതായിരിക്കുന്നത്. 6 എന്ന നമ്പര്‍ സാത്താന്‍ സേവക്കാര്‍ക്കാര്‍ക്ക് പ്രധാനപ്പെട്ടതാണ്.

ആറ് വര്‍ഷത്തെ ഇടവേളയിലാണ് ഓരോ സ്ത്രീയെയും കാണാതായിരിക്കുന്നത്. 2006ല്‍ ബിന്ദു പത്മനാഭന്‍, 2012ല്‍ സിന്ധു പിന്നീട് ജെയ്‌നമ്മ. 2024 ഡിസംബറിലാണ് ഇവരെ കാണാതാകുന്നത്. കുടുംബപ്രശ്‌നങ്ങളോ മറ്റുകാര്യങ്ങളോ കാരണം ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നവരാണ് സെബാസ്റ്റ്യന്റെ ഇരയായിരുന്നതെന്ന് ചില ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നുണ്ട്. ഇലന്തൂര്‍ നരബലി, നന്തന്‍കോട് കൊലപാതകം എന്നീ കേസുകള്‍ക്ക് നിലവിലത്തെ തിരോധാനക്കേസുമായി സമാനതകള്‍ ഈ കേസിനുമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്ന കാര്യം. ധ്യാനകേന്ദ്രങ്ങളില്‍ പോയിരുന്നയാളാണ് സെബാസ്റ്റ്യനെങ്കിലും അയാളൊരു വിശ്വാസിയായിരുന്നില്ലെന്നാണ് അന്വേഷണസംഘം മനസ്സിലാക്കിയിട്ടുള്ളത്. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സ്ത്രീകളുമായി സൗഹൃദമുണ്ടാക്കാന്‍ സെബാസ്റ്റ്യന്‍ തെരഞ്ഞെടുത്തിരുന്ന സ്ഥലമാണ് ധ്യാനകേന്ദ്രങ്ങളെന്ന നിഗമനത്തിലേക്കും അന്വേഷണസംഘമെത്തിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയമായ തെളിയിവുകളില്ലാതെ ഇക്കാര്യങ്ങളെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാകില്ല. ശനിയാഴ് സെബാസ്റ്റ്യനെ ചേര്‍ത്തലയിലെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സെബാസ്റ്റ്യന്‍ റഫ്രിജിറേറ്റര്‍ വാങ്ങിയ കടയിലാണെത്തിച്ചത്. മാംസവും രക്തവും സൂക്ഷിക്കാനാണോ ഫ്രിഡ്ജ് വാങ്ങിയതെന്ന സംശയം ക്രൈംബ്രാഞ്ച് സംഘത്തിനുണ്ട്.

ജെയ്‌നമ്മയെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യനില്‍ നിന്ന് സൂചന ലഭിച്ചെങ്കിലും ബിന്ദുപദ്മനാഭന്റെയും ഹയറുമ്മ എന്ന ഐഷയുടെയും തിരോധാനത്തില്‍ ഒരു തുമ്പും കിട്ടിയിട്ടില്ല. സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചിലുണ്ടാകും. ഐഷ കേസില്‍ കൂട്ടുകാരികളായ മൂന്നു സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഐഷയുമായി അടുപ്പമുണ്ടായിരുന്ന റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ രണ്ടുപേരെ പ്രാഥമികമായി ചോദ്യംചെയ്തു. മൂന്നാമത്തെയാള്‍ ജില്ലയ്ക്കു പുറത്തായതിനാല്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക മൊഴിയെടുപ്പിനുശേഷം ആവശ്യമെങ്കില്‍ വിശദമായ ചോദ്യംചെയ്യല്‍ നടത്തുമെന്നാണു വിവരം. ഡിഎന്‍എ പരിശോധനാഫലം എത്തിയാല്‍ മാത്രമേ മൂന്നു കേസുകളുടെയും വ്യക്തമായ ഗതി നിര്‍ണയിക്കാനാകുകയുള്ളൂ.

ക്രൈംബ്രാഞ്ച് സംഘത്തിന് ഉള്ള മറ്റൊരു സംശയം സെബാസ്റ്റ്യന്‍ മാത്രമാണോ ഈ കൊലപാതകങ്ങളില്‍ ഉള്ളത് അതോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ. 2006 ലുള്ള ബിന്ദു പദ്മനാഭന്റെ തിരോധാന കേസ് മുതല്‍ ഇങ്ങോട്ടാണ് സെബാസ്റ്റിയന്‍ സംശയനിഴലില്‍ ഉള്ളത്. 2006, 2011 വരെ സെബാസ്റ്റിയന് നല്ല ആരോഗ്യം ഉണ്ടായിരുന്നു. അതുകൊണ്ട് അവരെ കൊലപ്പെടുത്തിയത് ഇയാള്‍ തന്നെയാണെന്ന് കരുതാമെങ്കിലും 2021,2024ല്‍ ഈ വര്‍ഷങ്ങളില്‍ സെബാസ്റ്റ്യന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം അയാള്‍ തീരെ അവശനായിരുന്നു. അധിക സമയം നില്‍ക്കാന്‍ കഴിയില്ല കാലിന് നീര് വെക്കുകയും പ്രഷര്‍ ഷുഗറിനൊക്കെ മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. ഈ കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് മറ്റാരുടേയോ സഹായം കിട്ടിയിട്ടുണ്ടാകാമെനന് ക്രൈംബ്രാഞ്ച് ഉറച്ച് വിശ്വസിക്കുന്നു. ഒരാളെ കൊലപ്പെടുത്താനോ അവരെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കാനോ ഫ്രിഡിജില്‍ ഇത് ഒളിപ്പിക്കുക പിന്നീട് ഉപേക്ഷിക്കുക ഇതൊക്കെ കഴിഞ്ഞ വര്‍ഷം തനിയെ ചെയ്യാന്‍ ഉള്ള ആരോഗ്യം ഇയാള്‍ക്കുണ്ടായിരുന്നില്ല. സെബാസ്റ്റിയന്റെ ഭാര്യ പറഞ്ഞത് അദ്ദേഹം വേച്ച് വേച്ചാണ് നടക്കുന്നത് രണ്ടടി കൂടുതല്‍ നടന്നാല്‍ കാലിന് നീരുവെക്കും. ഒരുപാട് മരുന്ന് കഴിക്കുന്ന ആളാണെന്നൊക്കെ. സെബാസ്റ്റ്യന് പിന്നില്‍ ആരോ ഉണ്ടെന്ന് ഉറപ്പാണ്. അതാരായിരിക്കുമെന്ന് ഉടന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ആഭിചാരമോ സാത്താന്‍ സേവയോ എന്തെങ്കിലും ആണെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകും.

ഇലന്തൂരിലെ നരബലിയുടെ ഭീതി കേരളത്തിന് മാറിയിട്ടില്ല. നന്തന്‍കോടെ കേഡലിന്റെ സാത്താന്‍ സേവ കൊലപാതകങ്ങളും. വെള്ളനാട്ട് മകന്‍ അച്ഛനെ കൊന്നതിന് പിന്നിലും സാത്താന്‍ സേവ സംശയിക്കുന്നുണ്ട്. കേരളം അന്തവിശ്വസങ്ങളുടെ പിടിയിലാണ്. സാത്താന്‍ സേവ ആഭിചാര കര്‍മ്മങ്ങള്‍ ഇത് ചെയ്യുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവമാണ്. സാത്താനെ പ്രീതിപ്പെടുത്തിയാല്‍ ആഗ്രഹിച്ചതെല്ലാം നടക്കും കൂടുതല്‍ ശക്തരാകും തുടങ്ങി അന്തവിശ്വാസങ്ങളുടെ പടുകുഴിയില്‍ കഴിയുന്ന മനുഷ്യര്‍ ഉണ്ട്. ആഭിചാര,സാത്താന്‍ സേവ കര്‍മ്മങ്ങള്‍ക്കായ് പണം വാരിയെറുന്ന കൂട്ടരും കുറവല്ല. പള്ളിപ്പുറത്ത് സാത്താന്‍ സേവ നടന്നോയെന്നത് പ്രധാന ചോദ്യമാണ്. ഉത്തരം കണെട്താതന്‍ തലപുകഞ്ഞ് പോലീസ്. സെബാസ്റ്റിയനാണോ എല്ലാത്തിനും പിന്നില്‍ അതോ ഇയാള്‍ സഹായിയും പിന്നിലെ തല മറ്റാരെങ്കിലുമോ.

സ്ത്രീകളെ മാത്രമാണ് സെബാസ്റ്റ്യന്‍ ലക്ഷ്യമിട്ടതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആലപ്പുഴയിലെ പള്ളിപ്പുറത്ത് രണ്ടരയേക്കര്‍ സ്ഥലം കേരളത്തിലെ ധര്‍മ്മസ്ഥലയോ എന്നു പോലും അന്വേഷണ സംഘം സംശയിക്കുന്നു. ഏറെ ദുരൂഹതകള്‍ നിറയ്ക്കുന്നൊരു ഭൂമിയാണിത്. ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ സ്ഥലം സെബാസ്റ്റ്യനു പാരമ്പര്യസ്വത്തായി കിട്ടിയതാണ്. അവിടെ ഒത്ത നടുക്കായി നിഗൂഢതകള്‍ നിറയുന്നൊരു പഴയവീടുണ്ട്. വീടിനു ചുറ്റും നിറയെ പുല്ലും കാടും നിറഞ്ഞ പ്രദേശമായിരുന്നു. പൊലീസ് ഇതെല്ലാം ജോലിക്കാരെ നിര്‍ത്തി വെട്ടിത്തെളിയിച്ചുകഴിഞ്ഞു. ഈ സ്ഥലത്തിന്റെ അതിര്‍ത്തികളിലായി മൂന്ന് കുളങ്ങളും കിണറുകളുമുണ്ട്. വീടിനകത്ത്, ഒരു മുറി മാത്രം ഗ്രാനൈറ്റ് പാകിയതും സംശയങ്ങള്‍ പലതുണ്ടാക്കുന്നുണ്ട്, ബാക്കിയെല്ലാ മുറികളും ടൈലിട്ടതാണ്. കടാവറും മണ്ണുമാന്തിയന്ത്രങ്ങളും എത്തിച്ച് നടത്തുന്ന പരിശോധനയില്‍ മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥിക്കഷ്ണങ്ങളും തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. തുടയെല്ലും ക്ലിപ്പിട്ട പല്ലുകളും കണ്ടെടുത്തു. ഐഷയുടെ പല്ലായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണസംഘമുള്ളത്. ഈ രണ്ടരയേക്കറിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയില്‍ സ്ത്രീകളുടെ വസ്ത്രഭാഗങ്ങളും ലേഡീസ് ബാഗും കൊന്തയും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെ പരിശോധിച്ചു. ആസൂത്രിതമായ കൊലപാതകങ്ങളാണ് സെബാസ്റ്റ്യന്‍ നടത്തിയതെന്ന സൂചനകളാണ് ലഭിക്കുന്നത്. ജൈനമ്മയുടെ കേസില്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അല്‍പമെങ്കിലും പൊലീസിനോട് സഹകരിക്കുന്നത്. ബാക്കി സ്ത്രീകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനിയായി ഇരുന്ന് പൊലീസിനെ നോക്കി ചിരിക്കുകയാണ് സെബാസ്റ്റ്യന്‍. സ്ത്രീകളുടെ തിരോധാന കേസില്‍ സീരിയല്‍ കില്ലര്‍ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യനുമായി ബന്ധമുള്ളവരില്‍ നിന്നും ചില വിവരങ്ങള്‍ ഇതൊടൊപ്പം പുറത്തുവരുന്നുണ്ട്. സെബാസ്റ്റ്യനെ അറിയാമെന്നും ക്രൂരനായി തോന്നിയില്ലെന്നും കാണാതായ ഐഷയുടെ അയല്‍ക്കാരി റോസമ്മ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വെട്ടുകാട് പളളിയില്‍വെച്ച് സ്ത്രീയുടെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍  (1 hour ago)

ആറളം ഫാമില്‍ നിന്ന് 9 ആനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി  (1 hour ago)

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സജി നന്ത്യാട്ട് രാജിവച്ചു  (1 hour ago)

അഞ്ച് പേര്‍ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്  (2 hours ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

ഒരുവയസുകാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി ജവാന്‍  (3 hours ago)

ക്ഷേമ പദ്ധതികള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍: മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പരിഹസിച്ച് എം.കെ. സ്റ്റാലിന്‍  (3 hours ago)

നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍  (3 hours ago)

ഇരുട്ട് മുറിയില്‍ നഗ്ന പൂജ, സെബാസ്റ്റ്യന് സാത്താന്‍ സേവ ? പിന്നില്‍ വന്‍ സംഘം  (3 hours ago)

കാട്ടുതീയില്‍ വിറച്ച് യൂറോപ്പ് ; ഗ്രീസില്‍ മനുഷ്യര്‍ വെന്ത് മരിക്കുന്നു  (4 hours ago)

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പോലീസില്‍ പരാതി  (4 hours ago)

കണ്ണില്‍ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടു; ആശുപത്രി കിടക്കയിലെ ചിത്രം പങ്കുവച്ച് നടന്‍  (5 hours ago)

തോറ്റ് തുന്നംപാടിയതിന് സുരേഷ്‌ഗോപിയോട് ചൊറിച്ചില്‍ ; ഇടത് വലതിനെ തോണ്ടി കെ സുരേന്ദ്രന്‍  (5 hours ago)

സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...  (5 hours ago)

Malayali Vartha Recommends