വന്യജീവി ആക്രമണം... തൃശൂര്‍ വാല്‍പ്പാറയില്‍ കടയില്‍ പോയ കുട്ടിയെ കാണാതായി... അന്വേഷണത്തിനൊടുവില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

സങ്കടമടക്കാനാവാതെ.... വാല്‍പ്പാറയില്‍ തേയിലത്തോട്ടത്തില്‍ ഏഴുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശികളുടെ മകന്‍ മൂര്‍ ബുജി ആണ് മരിച്ചത്. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റില്‍ ഇന്നലെ വൈകിട്ട് 7.30 നായിരുന്നു സംഭവം നടന്നത്. കടയില്‍ പോകുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്.
വൈകുന്നേരം കടയില്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാല് വാങ്ങാനായി പോയ ഏഴ് വയസുകാരനെയാണ് പുലി പിടിച്ചത്. വൈകുന്നേരം അഞ്ച് മണിക്ക് പാല്‍ വാങ്ങാനായി പോയ കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴ് മണിയോടെ കുട്ടിയെ തേയിലത്തോട്ടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആക്രമിച്ചത് പുലിയാണോ കരടിയാണോ എന്ന് സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്. വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാല് വയസ്സുകാരിയെയാണ് അന്ന് പുലി കൊന്നത്.
https://www.facebook.com/Malayalivartha






















