തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി നീട്ടി നല്‍കിയ സമയം ഇന്ന് അവസാനിക്കും...

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി നീട്ടി നല്‍കിയ സമയം ഇന്ന് അവസാനിക്കും. ഇന്നു വൈകുന്നേരം അഞ്ച് മണിവരെ വോട്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും www.sec.kerala.gov.in എന്ന വെബ്സൈറ്റോ നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനമോ സന്ദര്‍ശിക്കാവുന്നതാണ്. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തിങ്കളാഴ്ച വൈകിട്ട് വരെ 32 ലക്ഷത്തില്‍ കൂടുതല്‍ അപേക്ഷകളാണ് വിവിധ മാറ്റങ്ങള്‍ക്കായി നല്‍കിയത്. ഇതില്‍ 27 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനായി അപേക്ഷ നല്‍കിയവരാണ്. ഈ മാസം 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha






















