ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്കടക്കം 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ...

സബ്‌സിഡി ഇനങ്ങള്‍ക്കു പുറമെ ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്കടക്കം 50 ശതമാനംവരെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ സപ്ലൈകോ. ഓണച്ചന്തകള്‍ 25 മുതല്‍ തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണച്ചന്തകളുമുണ്ടാകും. ഹോര്‍ട്ടി കോര്‍പ്പിന്റെ ഓണച്ചന്തകളും ഇതിനൊപ്പം ആരംഭിക്കും. എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും സബ്‌സിഡി നിരക്കില്‍ ലിറ്ററിന് 349 രൂപയ്ക്ക് വെളിച്ചെണ്ണ ഇന്നലെ മുതല്‍ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ആരംഭിച്ചു. ഈ മാസം ഒരു ലിറ്ററാകും ലഭിക്കുക.
20 കിലോ അരി കിലോയ്ക്ക് 25 രൂപയ്ക്കും ലഭ്യമാക്കും. 12 ഇനം സബ്‌സിഡി സാധനങ്ങളും വാങ്ങാം. അരകിലോയില്‍ നിന്ന് മുളക് ഒരു കിലോ ആക്കിയിട്ടുണ്ട്. നോണ്‍ സബ്‌സിഡി ഇനങ്ങള്‍ക്ക് 10- 50%വരെ കിഴിവുണ്ട്. 32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങളും വിലക്കുറവില്‍ ലഭിക്കും. ഓണക്കാലത്ത് നറുക്കെടുപ്പുമുണ്ടാകും.
"
https://www.facebook.com/Malayalivartha






















