കൂടലില്‍ യുവാവിനെ അയല്‍ക്കാരനായ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി....

കൂടലില്‍ യുവാവിനെ അയല്‍ക്കാരനായ സുഹൃത്ത് കുത്തിക്കൊന്നു. കൂടല്‍ പയറ്റുകാലായില്‍ താമസിക്കുന്ന 40 വയസ്സുള്ള രാജനാണ് കൊല്ലപ്പെട്ടത്.
അയല്‍ക്കാരനായ അനിയാണ് കേസില്‍ പിടിയിലായത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടി. മദ്യപിച്ചുള്ള തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.
ഒറ്റപ്പെട്ട പ്രദേശത്ത് അടുത്ത് അടുത്തായാണ് അനിയുടെയും രാജന്റെയും കുടിലുകള്‍. ഇന്നലെ രാത്രി അനിയുടെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും രാജന് കുത്തേല്‍ക്കുകയുമായിരുന്നു .രാവിലെ സ്ഥലത്തെത്തിയ പിതൃസഹോദരിയാണ് രാജനെ കുടിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. രാജന്റെ മരണം അറിഞ്ഞതോടെ അനി സ്ഥലം വിട്ടു. പരിശോധനയ്‌ക്കെത്തിയ പൊലീസ് നായ രാജന്റെ വീട്ടിലെത്തിയ ശേഷം സമീപത്തെ റബര്‍തോട്ടം വഴി അനി ബസ് കയറിയ സ്ഥലം വരെ ഓടി. കരുനാഗപ്പള്ളി അടക്കം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ അനി വൈകുന്നേരത്തോടെ കൂടല്‍ ജംഗ്ഷനില്‍ വന്നിറങ്ങി. പ്രതിയുടെ പിന്നാലെയുണ്ടായിരുന്ന പൊലീസ് സംഘം കയ്യോടെ പിടിച്ചു. കൊല്ലപ്പെട്ട രാജന്‍ അവിവാഹിതനാണ്. മാതാപിതാക്കളുടെ മരണശേഷമാണ് കൂടലിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയത്. അനി വിവാഹിതനാണ്.
"
https://www.facebook.com/Malayalivartha






















