മലപ്പുറം വടക്കുംപാടം കുതിരപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു....

മലപ്പുറം വടക്കുംപാടം കുതിരപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് കുതിരപ്പുഴയുടെ വടക്കുംപാടം ഭാഗത്തുവെച്ച് വടക്കുംപാടം സ്വദേശി കൈപ്പള്ളി ഹരീഷിനെ (39) കുളിക്കുന്നതിനിടയില്‍ പുഴയില്‍ കാണാതായത്.
രണ്ടു ദിവസം നീണ്ടുനിന്ന രാപ്പകല്‍ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ മൃതദേഹം 4 കിലോമീറ്റര്‍ താഴെ കുതിരപ്പുഴയുടെ വള്ളിക്കെട്ട് ഭാഗത്തുനിന്നും എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് കണ്ടെടുത്തു.
കഴിഞ്ഞ രാത്രി മുഴുവന്‍ ഇആര്‍എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെങ്കിലും കണ്ടെത്തുവാനായി സാധിച്ചിരുന്നില്ല. രാവിലെ വീണ്ടും തെരിച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha






















