ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍, മലപ്പുറം സ്വദേശികള്‍ മരിച്ചു....

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍, മലപ്പുറം സ്വദേശികള്‍ ജിദ്ദയില്‍ മരിച്ചു. വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പില്‍ അബ്ദുറഹ്മാന്‍ അലി (51), കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി ചോലമുക്ക് സദാം പടി കോല്‍മല റോഡില്‍ താമസിക്കുന്ന അമീര്‍ഖാന്‍ (63) എന്നിവരാണ് മരിച്ചത്.
അബ്ദുറഹ്മാന്‍ അലി ജിദ്ദ മുഹമ്മദിയ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയും ചെയ്തത്. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: സൗദ, മക്കള്‍: സാദിഖലി, സിനാന്‍, സിയ.
അമീര്‍ഖാന്‍ ജിദ്ദ റുവൈസില്‍ ഹാരിസായി ജോലി ചെയ്തുവരികയായിരുന്നു. അബ്ഹൂര്‍ കിങ് അബ്ദുള്ള മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച വൈകുന്നേരം ഇദ്ദേഹം മരിക്കുന്നത്.ഭാര്യ: അസ്മാബി, മകന്‍: അന്‍ജുമന്‍. രണ്ട് മൃതദേഹങ്ങളുടെയും തുടര്‍നടപടികള്‍ കെ.എം.സി.സി ജിദ്ദ വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
"
https://www.facebook.com/Malayalivartha






















