ഭർത്താവിന്റെ കണ്മുന്നിൽ KSRTC കയറി ഇറങ്ങി ഭാര്യ ചതഞ്ഞരഞ്ഞു..! സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന്

സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്‌ആർടിസി ബസിയിച്ച് സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്
ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം. ഭർത്താവ് പ്രദീപിനൊപ്പം കെസ്‌ആർടിസി ബസിലെത്തിയ ഇവർ സ്റ്രാച്യുവിലെ സ്റ്രോപ്പിൽ വന്നിറങ്ങി. ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
kl 15 8403 എന്ന KSRTC ബസാണ് ഇടിച്ചത്
https://www.facebook.com/Malayalivartha






















