ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...

ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. താനൂര്‍ സ്വദേശി അഖിലേഷാണ് (30) മരിച്ചത്.
സഹയാത്രികന് ഗുരുതര പരിക്കേറ്റു. ചേളാരി സ്വദേശി ഷാനിദിനാണ് (17) പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്താന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha






















