കോട്ടയം മണര്‍കാട് ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം മണര്‍കാട് ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി റജിമോന്‍ (60) ആണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ ഇന്നലെ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പില്‍ നിന്ന് ശബ്ദം കേട്ടത്. റെജിമോന്‍ കിണര്‍ പണികള്‍ക്കായി പോകുന്ന ആളാണ്. കിണറ്റിലെ പാറപൊട്ടിക്കാനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് വയറ്റില്‍ കെട്ടിയത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്.
"
https://www.facebook.com/Malayalivartha






















