ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചന കേസ്

മുംബൈ ആസ്ഥാനമായുള്ള വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60 കോടി രൂപ വഞ്ചിച്ചതിന് ബോളിവുഡ് നടിയും ഭർത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരെ കേസെടുത്തു. ദമ്പതികൾക്കെതിരെയും അജ്ഞാതനായ മൂന്നാമത്തെ വ്യക്തിക്കെതിരെയും സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) കേസെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്, ശിൽപ ഷെട്ടിയിൽ നിന്നും രാജ് കുന്ദ്രയിൽ നിന്നും ഔദ്യോഗിക പ്രസ്താവന ഇതുവരെ ഉണ്ടായിട്ടില്ല .
2015 മുതൽ 2023 വരെയുള്ള കാലയളവിൽ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും 60.48 കോടി രൂപ കൈപ്പറ്റിയതായി വ്യവസായി ദീപക് കോത്താരി പറഞ്ഞു. ദമ്പതികളുടെ ഇപ്പോൾ പ്രവർത്തനരഹിതമായ കമ്പനിയായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി വായ്പയും നിക്ഷേപവും നടത്തുന്നതിന്റെ പേരിലാണ് പണം കൈപ്പറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ കോത്താരി പറയുന്നത് നടിയും , ഭർത്താവും അവരുടെ സംരംഭകനും സ്വകാര്യ ചെലവുകൾക്കായി പണം ഉപയോഗിച്ചു എന്നാണ്.
https://www.facebook.com/Malayalivartha