ട്രെയിലര്‍ അപകടത്തില്‍പെട്ട് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നയാള്‍ മരിച്ചു.....

ഓടിച്ചിരുന്ന ട്രെയിലര്‍ അപകടത്തില്‍പെട്ട് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല അലഞ്ഞിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ ഷമീര്‍ (43) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 17 ന് ദമ്മാം, റിയാദ് ഹൈവേയില്‍ ദമ്മാം ചെക്ക് പോയിന്റിനടുത്തുവെച്ചായിരുന്നു അപകടം നടന്നത്. വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഇദ്ദേഹത്തിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയും നിയന്ത്രണം വിട്ട ട്രെയിലര്‍ അപകടത്തില്‍ പെടുകയുമായിരുന്നു.
ശേഷം അബോധാവസ്ഥയിലായ ഇദ്ദേഹം ദമ്മാം സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചികിത്സക്കിടെ മൂന്നു സര്‍ജറിക്കും ഇദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
ഭാര്യ: ഷഹാന, മക്കള്‍: ഷിഫാന, ഷിഫാസ്. അപകട വിവരമറിഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും നാട്ടില്‍ നിന്ന് ദമ്മാമില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും
https://www.facebook.com/Malayalivartha