ഓണപ്പരീക്ഷയില്‍ മിനിമം മാര്‍ക്ക് സംവിധാനം ഇത്തവണമുതല്‍ നടപ്പാക്കും... മാര്‍ക്ക് നേടാത്ത കുട്ടികളുടെ കാര്യത്തില്‍ പഠന പിന്തുണ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

ഓരോവിഷയത്തിനും എഴുത്തുപരീക്ഷയില്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് വീതം നേടണം...
സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ ആദ്യപാദഎഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് സംവിധാനം ഇപ്രാവശ്യം മുതല്‍ നടപ്പാക്കും. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ ഓരോവിഷയത്തിനും മിനിമം മാര്‍ക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം വര്‍ഷാന്ത്യ പരീക്ഷയില്‍ മിനിമം മാര്‍ക്ക് സംവിധാനവും പഠനപിന്തുണയും നല്‍കിയിട്ടുണ്ടായിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കുന്നു.
പൊതുവിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് എഴുത്ത് പരീക്ഷയിലെ മിനിമം മാര്‍ക്ക് സംവിധാനം നടപ്പാക്കുന്നത്. ഓരോവിഷയത്തിനും എഴുത്തുപരീക്ഷയില്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് വീതം നേടേണ്ടതുണ്ട്. ഇത്രയും മാര്‍ക്ക് നേടാത്ത കുട്ടികളുടെ കാര്യത്തില്‍ പഠന പിന്തുണ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ഓണപ്പരീക്ഷയുടെ ഫലം, ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി . ഇതില്‍ മിനിമം മാര്‍ക്ക് ലഭിക്കാത്ത കുട്ടികള്‍ക്ക് സെപ്തംബറില്‍ തന്നെ പ്രത്യേക പരിശീലനം നല്‍കുന്നതിനായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പഠന പിന്തുണ പരിപാടി സംഘടിപ്പിക്കണം. ഈ പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കാനായി പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാകണം. എ ഇ ഒ മുതലുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണമെന്നും മന്ത്രി . അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് സംവിധാനം നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha