ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദുബൈ ബുര്‍ജ് ഖലീഫ കെട്ടിടം ഇത്തവണയും ത്രിവര്‍ണ്ണമണിയാനൊരുങ്ങി

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദുബൈ ബുര്‍ജ് ഖലീഫ കെട്ടിടം ഇത്തവണയും ത്രിവര്‍ണ്ണമണിയും. ഓഗസ്റ്റ് 15ന് യു എ ഇ സമയം രാത്രി 7.50നായിരിക്കും ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാകയുടെ നിറമണിയുക. ഇന്ത്യന്‍ എംബസി,സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
യു എ ഇയില്‍ തുടരുന്ന കനത്ത ചൂട് പരിഗണിച്ച് എംബസി ഉള്‍പ്പടെയുള്ള ഇന്ത്യയുടെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നേരത്തെയാക്കി. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ 6.30ന് പതാക ഉയര്‍ത്തും.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ 7.15നായിരിക്കും പതാക ഉയര്‍ത്തല്‍. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ രക്തദാനം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും സംഘടിപ്പിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ഇതിനു മുന്‍പും ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ഇത്തവണയും ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയുന്നതിന് സാക്ഷികളാകാന്‍ സ്വാതന്ത്ര്യദിനത്തില്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha