ഇത്രയധികം കള്ള വോട്ട് നടന്നപ്പോൾ പോളിംഗ് ബൂത്തിലെ ബൂത്ത് ഏജന്റുമാർ മാനം നോക്കി ഇരിക്കുവായിരുന്നോ? പൊതുജനം എന്നും കഴുത തന്നെ; പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഇതിപ്പോ വന്ന് വന്ന് ഉത്തരേന്ത്യയിൽ മാത്രമല്ല കേരളത്തിലും മൊത്തം കള്ള വോട്ട് ആണെന്നാണല്ലോ കേൾക്കുന്നത്. എനിക്കിപ്പോഴും മനസ്സിലാവാത്തത് ഇത്രയധികം കള്ള വോട്ട് നടന്നപ്പോൾ പോളിംഗ് ബൂത്തിലെ ബൂത്ത് ഏജന്റുമാർ മാനം നോക്കി ഇരിക്കുവായിരുന്നോ എന്നാണ്. നിർണായക ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ് .
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- ഓരോ പ്രദേശത്തെയും പോളിംഗ് സ്റ്റേഷനുകളിൽ അതാത് പ്രദേശത്തെ രാഷ്ട്രീയ അനുഭാവികൾ തന്നെയല്ലേ ബൂത്ത് ഏജന്റുമാരായിട്ട് നില്ക്കുന്നത്. എന്നിട്ടും അവരെയൊക്കെ വെട്ടിച്ച് എങ്ങനെയാണ് ഇത്രമേൽ ഒരു വോട്ട് ചോരി നടന്നിട്ട് ഉണ്ടാവുക?? ഇനി അഥവാ അങ്ങനൊന്ന് നടന്നിട്ടുണ്ടെങ്കിൽ ജനാധിപത്യത്തിന് എന്ത് പ്രസക്തി?
സത്യത്തിൽ ഈ രാഷ്ട്രീയം എന്ന് പറയുന്നതേ ഒരു നാറിയ കളിയാണ്. അങ്ങേയറ്റം നെറികെട്ട ഒരു കളി.!വന്ന് വന്ന് ഒരുത്തന്മാരിലും ഒരു വിശ്വാസവും ഇല്ലാതെയായി. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഈ നാറിയ കളികൾ കാണുമ്പോൾ തോന്നുന്നു ജനാധിപത്യത്തേക്കാൾ എത്രയോ ഭേദമാണ് രാജഭരണമെന്ന്.
അല്ലെങ്കിൽ തന്നെ അധികാരത്തിൽ കയറുന്ന ഏതൊരുത്തനും രാജാവ് ചമഞ്ഞു സ്വന്തം ഇഷ്ടം അനുസരിച്ച് സിസ്റ്റത്തെ മൊത്തം ആട്ടിമറിക്കുമ്പോൾ രണ്ടും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ലല്ലോ. അണികൾ തെരുവുകളിൽ കിടന്ന് തല്ലുക്കൂട്ടം. തല്ല് മൂപ്പിക്കാൻ ഒരു വശത്ത് മാധ്യമങ്ങൾ, മറുവശത്ത് നേതാക്കൾ. പൊതുജനം എന്നും കഴുത തന്നെ . വോട്ട് ചോരി എന്ന് പറയണത് ഒക്കെ ഒള്ളത് തന്നെടേയ്?
https://www.facebook.com/Malayalivartha