ഡോ. കെ വി വിശ്വനാഥന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ കെ വി വിശ്വനാഥന് സ്ഥിര നിയമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പ്രഫസര്‍ ആയിരുന്നു ഡോ വിശ്വനാഥന്‍. സീനിയോറിറ്റി മറികടന്നാണ് ഡോ വിശ്വനാഥന് നിയമനം നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവില്‍ ഡി എം ഇയുടെ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ 12 അംഗ ലിസ്റ്റുണ്ടായിരുന്നു. ഇതില്‍ ആറാമത്തെ ആളായിരുന്നു കെ വി വിശ്വനാഥന്‍. ലിസ്റ്റില്‍ സീനിയോരിറ്റിയുള്ളവരെ മറികടന്നാണ് നിയമനമെന്നതാണ് ആരോപണം. ഡോ ഹാരിസിനെതിരായ നീക്കങ്ങളില്‍ ഡോ വിശ്വനാഥിന്റെ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ അതില്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു. ഉപകരണം കാണാതായെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കെ വി വിശ്വനാഥന്‍ ഫോണില്‍ വിളിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയതായി പിന്നീട് പുറത്തു വന്നു. അദ്ദേഹം തന്നെ അത് സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha






















