ഐ.എന്‍.ടി.യുസിയുടെ യോഗത്തില്‍ പങ്കെടുക്കാതെ വി.ഡി.സതീശന്‍

തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെ പരാതിയെ തുടര്‍ന്ന് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചുമട്ടുതൊഴിലാളി യൂണിയന്റെ ജില്ലാ ജനറല്‍ കൗണ്‍സിലും എം മാധവന്‍ അനുസ്മരണ പരിപാടിയിലും പങ്കെടുക്കാതെ തൃശ്ശൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മടങ്ങി. തന്നെ ക്ഷണിച്ചില്ലെന്ന തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെ പരാതിക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്.
തുടര്‍ന്ന് ഐ.എന്‍.ടി.യു.സി ജില്ലാ അധ്യക്ഷനും, സംസ്ഥാന അധ്യക്ഷനും ഡിസിസി അധ്യക്ഷന് എതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഇത് ഐ.എന്‍.ടി.യു.സിയുടെ പരിപാടിയാണ്, മറ്റാളുകളെ കോലംകെട്ടി കൊണ്ടിരുത്തി കാണിക്കേണ്ട പരിപാടിയല്ല. നാട്ടിലെ ഒരുപാട് ആളുകളെ വേദിയിലിരുത്തി മാലയിട്ട് സ്വീകരിക്കാന്‍ സൗകര്യമില്ലെന്നും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി തുറന്നടിച്ചു.
https://www.facebook.com/Malayalivartha






















