വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍....

വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിരക്കര വീട്ടില്‍ ഡോ. മീനാക്ഷി വിജയകുമാറിനെയാണ് (35) മാറമ്പിള്ളി കുന്നുവഴിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ആലുവ രാജഗിരി ആശുപത്രിയിലെ ഐ.സി.യുവില്‍ സര്‍ജിക്കല്‍ മേധാവിയാണ്. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ നടത്തിയ തെരച്ചിലില്‍ താമസസ്ഥലത്തെ മുറി അടച്ചിട്ടതായി കണ്ടു. പെരുമ്പാവൂര്‍ പൊലീസെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അനസ്തേഷ്യയുടെ മരുന്ന് അമിതമായ അളവില്‍ കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. 2019ല്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha