കേരളത്തില്‍ മൂന്നു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. മറ്റുജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭ്യമാകും
ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലെ മലയോര പ്രദേശത്തുള്ളവരും നദിതീരത്തുള്ളവരും കൂടുതല്‍ ജാഗ്രതപാലിക്കേണ്ടതാണ്. അതിശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട് .
ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍,മലവെള്ളപ്പാച്ചില്‍ സാദ്ധ്യതയുള്ള പ്രദേശത്തുള്ളവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. കേരളതീരത്ത് മത്സ്യബന്ധനം പാടില്ല. തീരദേശവാസികള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha






















