Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഗാസയുടെ ദുരിതം ചിത്രങ്ങളിൽ, മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തുടങ്ങി...

19 AUGUST 2025 05:45 PM IST
മലയാളി വാര്‍ത്ത

ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കം.കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളുടെ ശേഖരവും പ്രദർശന വേദിയെ സമ്പന്നമാക്കുന്നു. സാംസ്കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന പ്രദർശനം തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഗാസ മനുഷ്യത്വത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് എം.ബി.രാജേഷ് പറഞ്ഞു. ഒരു ചെറിയ ഭൂപ്രദേശത്താണ് 270 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനു വേണ്ടി ക്യൂ നിൽക്കുന്ന വരെയും ആശുപത്രിയിലെ രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ക്രൂരത മറ്റെവിടെയും നമ്മൾ കണ്ടിട്ടില്ല.

ഇന്ത്യയിൽ രാജ്യദ്രോഹ കുറ്റത്തിന് മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും രാജേഷ് പറഞ്ഞു.

മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ.എഫ്.കെ. മുൻ പ്രസിഡന്റ് എ.മാധവൻ, സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സരിതാ വർമ്മ, കെ.യു.ഡബ്ള്യൂ.ജെ. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്‌റ്റീഫൻ, പ്രസ് ക്ളബ്ബ് പ്രസിഡന്റ് പി.ആർ.പ്രവീൺ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, പി. മുസ്തഫ, ബി.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യുദ്ധാനന്തര ഗാസയിലെ കൂട്ടപ്പലായനത്തിന്റെയും തകർച്ചയുടെയും ദുരിത ജീവിതത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസികളായ എ പി, എഎഫ്പി, ഗെറ്റി എന്നീ ഏജൻസികൾ പകർത്തിയതാണ് ചിത്രങ്ങൾ. ഗാസ ആക്രമണങ്ങളിൽ രക്തസാക്ഷികളായ മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് കേരള മീഡിയ അക്കാദമിയും സീനിയർ ജേണലിസ്‌റ്റ് സ് ഫോറവും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചത്.

ഗാസയിൽ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിയും ആയിരങ്ങളുടെ കാത്തു നിൽപ്പും പട്ടിണി മൂലം എല്ലും തോലുമായ കുട്ടികളുടെ ദൈന്യതയും കാണികളിൽ അസ്വസ്ഥത ഉണർത്തും. യു.എൻ. ഏജൻസിയുടെ സഹായ മെത്തിയപ്പോൾ ഭക്ഷണച്ചാക്കുകൾ മുതുകിലേന്തി നീങ്ങുന്ന ഗ്രാമീണരുടെ ചിത്രങ്ങളുമുണ്ട്. യുദ്ധത്തിനെതിരെ ടെൽ അവീവിൽ ഇസ്രയേൽ ജനത നടത്തിയ പ്രതിഷേധമാണ് മറ്റൊരു ശ്രദ്ധേയ ചിത്രം . കേരളത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാർ പകർത്തിയതും അവാർഡുകൾ നേടിയതുമായ അപൂർവ ചിത്രങ്ങൾ പ്രദർശന വേദിയിലുണ്ട്.


കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം.എസ്.നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞക്കു പുറപ്പെടാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുടുംബ സമേതം കാത്തു നിൽക്കുന്നത് , ഭാര്യയുടെ വിയോഗത്തിൽ പൊട്ടിക്കരയുന്ന മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, നിയമസഭയിൽ നാലു മന്ത്രിമാരടക്കം അഞ്ചു ജനപ്രതിനിധികളുടെ കൂട്ട ഉറക്കം, ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഊട്ട് എം.ടി.യെ പകർത്തുന്ന അപൂർവ ചിത്രം, ശ്രീലങ്കൻ അഭയാർത്ഥികളുടെ വിലാപം പകർത്തിയ ധനുഷ്കോടി ദൃശ്യം, മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കോവളം കടലിലെകുളി, നക്സൽ നേതാവ് അജിതയെ പൊലീസ് ജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന ചിത്രം തുടങ്ങിയവ കാണികളുടെ ശ്രദ്ധ ആകർഷിക്കും.


എം. കുര്യാക്കോസ്, എം.കെ. ജോൺ, പി.മുസ്തഫ, ബി.ജയചന്ദ്രൻ, കെ.കെ.രവീന്ദ്രൻ, എസ്.എസ്. റാം, ഹാരിസ് കുറ്റിപ്പുറം, വിക്ടർ ജോർജ്, എം.കെ. വർഗീസ്, ടി. നാരായണൻ, എം.ടി.സേവ്യർ, കെ.ജെ.ജോസ്, സി.ബി. പ്രദീപ് കുമാർ, എം.പ്രകാശം, കെ. അരവിന്ദൻ, ആർ.രവീന്ദ്രൻ, മൊണാലിസ ജനാർദ്ദനൻ തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുന്നു. ഇന്നു നാലു മണിക്ക് തൈക്കാട് ഗവ. റസ്‌റ്റ് ഹൗസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (1 hour ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (2 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends