ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2025 വര്‍ഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 28 ന്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2025 വര്‍ഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 28 വ്യാഴാഴ്ച പകല്‍ 11മുതല്‍ 1.40 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിര്‍ കറ്റകള്‍ വയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയില്‍ താത്കാലിക സ്റ്റേജ് സംവിധാനം ഒരുക്കുന്നതാണ്.
ഈ വര്‍ഷത്തെ തൃപ്പുത്തരി സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച പകല്‍ 9.16മുതല്‍ 9.56 വരെയുള്ള മുഹൂര്‍ത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിച്ചാണ് പുത്തരി പായസം തയ്യാറാക്കുന്നത്.
ഒരു ലിറ്റര്‍ പായസത്തിനു 240 രൂപയാകും നിരക്ക്. മിനിമം കാല്‍ ലിറ്റര്‍ പായസത്തിന് 60 രൂപ. ഒരാള്‍ക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കുന്നതാണ്.
https://www.facebook.com/Malayalivartha