മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം

മദ്യപിച്ചെത്തിയ മകന്‍ കിടപ്പിലായ പിതാവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരന്‍ പിള്ളയെ മര്‍ദിച്ച സംഭവത്തില്‍ മകന്‍ അഖില്‍ ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. അഖില്‍ സംഭവത്തിന് ശേഷം ഒളിവിലാണ്.
കട്ടിലില്‍ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മര്‍ദനം. മാപ്പ് പറയണമെന്നും മകന്‍ ആവശ്യപെടുന്നുണ്ട്.അഖിലിന്റെ സഹോദരനാണ് മര്‍ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. പിതാവിനെ മര്‍ദിക്കുന്ന സമയത്ത് തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരന്‍ പിള്ള. മര്‍ദനം മദ്യലഹരിയില്‍ തന്നെയാണെന്നും മറ്റ് കാരണങ്ങള്‍ ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഖിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha