ഉമാ തോമസിനെ വലിച്ചു കീറി ഗുണ്ടകളുടെ സൈബര്‍ ആക്രമണം.. 'നിങ്ങൾ MLA ആയത് തോമസ് മരണപെട്ടതുകൊണ്ട് മാത്രമല്ല ...പരസ്യമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല 'പോസ്റ്റിന് താഴെ നിരവധി തെറി കമന്റുകൾ..

രാഹുൽ മാങ്കൂട്ടത്തിലിന്റെ പെൺ വേട്ട വിഷയവുമായി ബന്ധമില്ലാത്ത ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ പോലും സൈബർ ഗുണ്ടകളുടെ നിരവധി അശ്ളീല ചുവയുള്ള കമന്റുകളാണ് വന്നത്.ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നായിരുന്നു ഉമാ തോമസ് എംഎല്‍എ പറഞ്ഞത്. തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കില്‍ രാഹുലിന് മാനനഷ്ടക്കേസ് നല്‍കാമായിരുന്നു. പ്രതികരിക്കാത്തതിനാല്‍ ആരോപണങ്ങള്‍ സത്യമാണെന്ന് വേണം കരുതാന്‍. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല എന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
രാഹുല്‍ രാജിവെയ്‌ക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമുണ്ടാകില്ല. ഇത്തരത്തിലുള്ള ആളുടെ വെച്ചുപൊറുപ്പിക്കില്ല എന്ന കാര്യം ഉറപ്പാണ്.രാജിവെയ്‌ക്കാത്ത പക്ഷം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ഇങ്ങനെ ഒരാളെ പാര്‍ട്ടിക്ക് വേണ്ടെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞിരുന്നു.താഴെ വന്ന കുറച്ചു കമന്റുകൾ വായിക്കാം..ഉമാ നിങ്ങൾ MLA ആയത് തോമസ് മരണപെട്ടതുകൊണ്ട് മാത്രമല്ല ...രാഷ്ട്രിയത്തിൽ ഒരു വിവരവും പണിയും ചെയ്യാത്ത നിങ്ങളെ MLA ആക്കാൻ പലരും കഷ്ടപ്പെട്ട് പണിയെടുത്തു ...അവരെ മറക്കരുത് ..., പാർട്ടി ഒരു സമയത്ത് വല്ലാത്ത അവസ്ഥ യിൽ കടന്നു പോവുമ്പോൾ അതിനെ പ്രതിരോധിക്കാൻ പറ്റാതെ എല്ലാവരും നോക്കു കുത്തി ആയി സിപിഎം ഇങ്ങനെ വിലസുമ്പോൾ
അതിനെ ഒക്കെ പ്രതിരോധിച്ചു പാർട്ടിയെ അടുത്ത ഇലക്ഷൻ വന്നാൽ അധികാരത്തിൽ വരും എന്ന് അവസ്ഥയിൽ എത്തിച്ച രാഹുലിനെ നിങ്ങൾ പരസ്യ മായി അപമാനിച്ചു നിങ്ങൾക്കു നിങ്ങടെ അഭിപ്രായം അതാത് ബന്ധപ്പെട്ട കെപിസിസി വേദികളിൽ പറയാം അതും നിങ്ങൾ bite കൊടുത്തത് പാർട്ടിയെ കൈരളി യെകാളും ആവശ്യം ഇല്ലാതെയും മറ്റും നിരന്തരം വിമർശിക്കുന്ന ചാനലിനും ഞങ്ങളുടെ തോമസ് സർ മരിച്ചത് കൊണ്ട് മാത്രം ആണ് ഉമ തോമസ് MLA ആയത് അല്ലെങ്കിൽ വെറും വീട്ടമ്മ...,ഈ സ്ത്രീയൊക്കെ എംഎൽഎ ആയത് എന്തെങ്കിലും കഴിവുണ്ടായിട്ടാണോ ….?അതല്ലെങ്കിൽ രാഷ്ട്രീയ ബോധം ഉണ്ടായിട്ടാണോ …?
ഒന്നുമല്ല ഭർത്താവിൻറെ ഔദാര്യം മാത്രംഒരു ചെറുപ്പക്കാരൻ വിവാഹം കഴിച്ചിട്ടില്ല വികാരവിചാരം സ്വാഭാവികമായിട്ടും ഉണ്ടാകും തെറ്റുപറ്റി പോയി. അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അതല്ലാതെ പരസ്യമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല അതുംസ്വന്തം സഹപ്രവർത്തകനെ
നിങ്ങളുടെ തെരഞ്ഞെടുപ്പിന് വേണ്ടി അദ്ദേഹം കാണിച്ച ആത്മാർത്ഥ സേവനം ഒന്ന് കാണാമായിരുന്നുനിങ്ങളുടെ വിജയത്തിന് വേണ്ടി അദ്ദേഹംഅത്രമാത്രം പ്രയത്നിച്ചു ഒരു പ്രതിസന്ധിയും ഒരു പ്രയാസവും വരുമ്പോൾ കയ്യൊഴിയുന്ന നിങ്ങളെപ്പോലെയുള്ള നേതാക്കന്മാരാണ് ഈ നാടിൻറെ ശാപം …കോൺഗ്രസ് ഒരിക്കലും ഭരണത്തിൽ വരില്ല …
അതിന് കാരണം പാർട്ടിക്ക് ഉള്ളിലെ നേതാക്കന്മാരുടെ അഹങ്കാരവും അസൂയയും ആണ് പരസ്പരം ഒരാളും വലുതാവരുത് എന്നുള്ള ചിന്ത…
അവിടെ പാർട്ടിയുടെ വളർച്ചയും ഉയർച്ചയും അല്ല ആഗ്രഹിക്കുന്നത് സ്വാർത്ഥ ലാഭവും സ്വന്തം താല്പര്യവുംരാഹുലിന്റെ പെട്ടെന്നുള്ള വളർച്ചയും ഉയർച്ചയും പാർട്ടിക്കുള്ളിൽ തന്നെ അസൂയ ഉണ്ടാക്കികിട്ടിയ അവസരം ഇപ്പോൾ മുതലെടുപ്പ് നടത്തുകയാണ് പാർട്ടി നേതാക്കന്മാർ തന്നെപുറമേ ചിരിച്ചു കാണിച്ചിട്ട് അകത്ത് ഇത്രയും വൈരാഗ്യവും വിദ്വേഷവും വെറുപ്പും ഉണ്ടായിരുന്നോ എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്…എന്തായാലും നിയമസഭ ഇലക്ഷനിൽ ബിജെപി അക്കൗണ്ട് തുറക്കും വീണ്ടും പ്രതിപക്ഷത്ത് കോൺഗ്രസ് ഒരുകാലത്തും ഭരണപക്ഷത്തി വരാത്ത രീതിയിൽ…
യുവാക്കളെ കൊണ്ടുവന്നിട്ട് അതേ യുവാക്കളെ ചവിട്ടി പുറത്തിടുന്ന നേതാക്കന്മാർ ഉള്ള പാർട്ടി എങ്ങനെയാണ് വളരുക പച്ചപിടിക്കുക...,
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തുനിന്നം രാജി വെക്കില്ലെന്ന സൂചനകളാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ അത് ഉപതിരഞ്ഞെടുപ്പു വഴി ബിജെപിക്ക് വിജയിച്ചു കയറാന്‍ അവസരം ഒരുക്കി നല്‍കലാകും. ഈ ഭീതി ഉയര്‍ത്തി തല്‍ക്കാലം രാഹുലിന്റെ രാജി എന്ന ആവശ്യത്തെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു നിര്‍ത്തും. കൂടാതെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുമാണ് ആലോചന.എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നതാണ് പാര്‍ട്ടിയുടെ ആശങ്ക.
രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിലൂടെ ബിജെപി പാലക്കാട് നേട്ടം കൊയ്‌തേക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അത്തരമൊരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കും. ഇതാണ് രാഹുലിന്റെ രാജിയില്‍ തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലങ്ങ് തടിയാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെയ്ക്കണമെന്ന അഭിപ്രായക്കാരാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇവര്‍ ഈ അഭിപ്രായം പരസ്യമായി പറയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha