സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് വിദ്യാ ബാലന്‍. ലോക സിനിമയുടെ നെറുകയിലാണ് സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ താരമിന്ന് എത്തി ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ധാരാളം സിനിമാനുഭവങ്ങളും താരത്തിനുണ്ട്. ഇപ്പോഴിതാ ഒരു കണ്ണുനീരിനായി 28 ടേക്കുകളെടുത്തെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിദ്യ. പരിണീത എന്ന ചിത്രത്തിലാണ് സംഭവം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഒരിക്കല്‍, ഒരു പാട്ടിലെ വരിക്ക് അനുസരിച്ച് ഒരു കണ്ണുനീര്‍ത്തുള്ളി കൃത്യസമയത്ത് വീഴ്ത്താന്‍ വേണ്ടി മാത്രം ഞാന്‍ 28 ടേക്കുകള്‍ എടുത്തു. അത്തരത്തിലുള്ള കൃത്യതയാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം, ഈ കലയിലെ ഓരോ വിശദാംശങ്ങളെയും നിരീക്ഷിക്കാനും ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും എന്നെ പഠിപ്പിച്ചു. അതായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹം നല്‍കിയ സമ്മാനം.
https://www.facebook.com/Malayalivartha