ആഴിമല ശിവ ക്ഷേത്രം ചരിത്രത്തില്‍ ഇടം നേടുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍...

ശിവ വൈഭവത്തിന്റെ മാഹാത്മ്യം മനസിലാക്കാനും പുരാണ കഥകള്‍ ഓര്‍ക്കാനും പര്യാപ്തമായ ആഴിമല ശിവ ക്ഷേത്രം ചരിത്രത്തില്‍ ഇടം നേടുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ . ക്ഷേത്രത്തിലെ ഗുഹാ ക്ഷേത്ര ധ്യാന മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശിവനാണ് പ്രപഞ്ചത്തെ മുഴുവന്‍ നില നിര്‍ത്തുന്നത് ശിവനില്ലാതെ മറ്റൊരു ചരാചരങ്ങളും ഇല്ലെന്ന വസ്തുത ആഴിമലയിലെ ശിവ രൂപങ്ങളില്‍ നിന്ന് മനസിലാകാന്‍ കഴിയും. ക്ഷേത്രത്തിന്റെ സവിശേഷതകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാവിലെ 11.30 ഓടെ ക്ഷേത്രത്തിലെത്തിയ ഗവര്‍ണറെ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എന്‍.വിജയന്‍, മേല്‍ശാന്തി ജ്യോതിഷ് , ശില്പി ഡോ.പി. എസ് ദേവദത്തന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എം. വിന്‍സെന്റ് എം.എല്‍.എമുഖ്യാതിഥിയായിരുന്നു. ശ്രീകോവിലിലും ഉപ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ ശേഷം കവാടത്തിലെ ശിലാഫലകം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.
പിന്നീട് ഗുഹാക്ഷേത്രത്തില്‍ ഇറങ്ങി ഭദ്രദീപം തെളിച്ചതിന് ശേഷം 40 മിനിട്ടോളം ശില്പങ്ങള്‍ വീക്ഷിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha