ഊന്നുകല്‍ ശാന്ത കൊലപാതക കേസില്‍ മുഖ്യപ്രതി രാജേഷ് പിടിയില്‍...

ഊന്നുകല്‍ ശാന്ത കൊലപാതക കേസില്‍ മുഖ്യപ്രതി രാജേഷ് പിടിയില്‍. കുറുപ്പംപടി പൊലീസാണ് അറസ്റ്റ് ചെയ്തത്. ആള്‍താമസം ഇല്ലാത്ത വീടിന്റെ മാലിന്യസംഭരണിയില്‍ വേങ്ങൂര്‍ സ്വദേശി ശാന്തയെ കൊന്നുപേക്ഷിച്ച കേസില്‍ രാജേഷ് ഒളിവില്‍ ആയിരുന്നു.
ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും സിസിടിവി ദ്യശ്യങ്ങളുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഒളിവില്‍ ഉള്ള രാജേഷിന്റെ കാറും മോഷണം പോയ സ്വര്‍ണഭാരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ടായിരുന്നു.
ഈ മാസം 18നാണ് പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ശാന്ത, ആശുപത്രിയിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. അന്നുതന്നെ കൊലപാതകം നടന്നു എന്നാണ് ശാസ്ത്രീയ വിശകലനങ്ങള്‍ക്കൊടുവില്‍ അന്വേഷണ സംഘം കണ്ടെത്തിയത്.
ശാന്തയെ രാജേഷ് കാറില്‍ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം ഇരുവരും തമ്മിലുള്ള ഏറെക്കാലത്തെ ഫോണ്‍ സംഭാഷണങ്ങളും പ്രതിയിലേക്കുള്ള സൂചന നല്‍കിയിട്ടുണ്ടായിരുന്നു. കൊല നടത്തിയ ശേഷം ശാന്തയുടെ സ്വര്‍ണാഭരണങ്ങള്‍ അടിമാലിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വിറ്റ് 4 ലക്ഷം രൂപ വാങ്ങി. ബാക്കി തുകയ്ക്ക് പകരമായി രാജേഷ് വാങ്ങി ഭാര്യക്ക് കൈമാറിയ നാലു പവന്റെ മാലയും പോലീസ് കണ്ടെടുത്തിരുന്നു.
മൃതദേഹം കണ്ടെത്തിയ ഊന്നു കല്ലിലെ വീടിന് സമീപത്തുള്ള ഹോട്ടലില്‍ രാജേഷ് കുറച്ചുകാലം ജോലി നോക്കിയിരുന്നു. ആളൊഴിഞ്ഞ വീടും പരിസരവും എല്ലാം രാജേഷിന് പരിചിതമായതിനാല്‍, മൃതദേഹം ഒളിപ്പിക്കാന്‍ എളുപ്പമായി എന്നാണ് പോലീസ് പറയുന്നത്.
"
https://www.facebook.com/Malayalivartha























