ഡാ തന്തേ..!നീ ചാക്...! അച്ഛന്റെ നെഞ്ചാംകൂട് ഇടിച്ച് തകർത്ത് മകൻ അച്ഛൻ മരിച്ചു..!

നെയ്യാറില്‍ മകൻ്റെ ഇടിയേറ്റ അച്ഛൻ മരിച്ചു. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ നിഷാദ് അച്ഛൻ രവിയുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. നെഞ്ചില്‍ ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിച്ചല്‍ സ്വദേശിയാണ് 65കാരനായ രവി.മദ്യപിച്ച് വീട്ടിലെത്തി ബഹളം ചോദ്യം ചെയ്തതിനാണ് നിഷാദ് പിതാവിനെ ആക്രമിച്ചത്. നിഷാദിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്.
വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി 10 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയും അമ്മയുമായി വഴക്കിടുകയായിരുന്നു. ഇതിനിടയിൽ മധ്യസ്ഥത വഹിക്കാനും നിഷാദിനെ പിടിച്ചുവെക്കാനുമായി എത്തിയതിനെ തുടർന്നാണ് രവീന്ദ്രനെ പ്രതി മർദിച്ചത്. 12 മണിയോടെ രവീന്ദ്രൻ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha





















