Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എരഞ്ഞിപ്പാലത്ത് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവം.. സുഹൃത്തിനെ അറസ്റ്റ് ചെയ്തു..ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്..


ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം..സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുന്നു.. കണ്ണൂരിന്റെ മലയോര മേഖലയിലും കനത്ത മഴയാണ്..താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി..


വീണ്ടും സ്ഫോടനം..പാക്കിസ്ഥാനില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ നടന്ന സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ 25 ആയി..മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോർട്ടുകൾ..


സങ്കടക്കാഴ്ചയായി.... ഡല്‍ഹിയില്‍ മലയാളി മെയില്‍ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു


മന്ത്രിമാര്‍ രാജ്ഭവനില്‍...സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി.. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും

മിനിമം താങ്ങുവില പദ്ധതിക്കുകീഴിൽ, സംസ്ഥാന സംഭരിക്കുന്ന നെല്ലിൻ്റെ വില നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല; സംസ്ഥാന സർക്കാർ ഉൽപാദന ബോണസ് മുൻകൂർ നൽകാൻ തീരുമാനിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ

03 SEPTEMBER 2025 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

മഴ മുന്നറിയിപ്പില്‍ മാറ്റം...ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യത

എരഞ്ഞിപ്പാലത്ത് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവം.. സുഹൃത്തിനെ അറസ്റ്റ് ചെയ്തു..ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്..

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഉടന്‍ 20 കോച്ചുകളുമായി ഓടും...

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വയോജന കമീഷന്‍ ചുമതലയേറ്റു.. വയോജനക്ഷേമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി....

ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി

നെൽ കർഷകർക്കുള്ള സംസ്ഥാന ഉൽപാദന ബോണസിന് 100 കോടി രൂപ മുൻകൂർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ . ഈ വർഷം സംഭരിച്ച നെല്ലിൻ്റെ സംസ്ഥാന ഉൽപാദന ബോണസ് വിഹിതം പൂർണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ 100 കോടി രൂപ മുൻകൂർ അനുവദിച്ചത്.

മിനിമം താങ്ങുവില പദ്ധതിക്കുകീഴിൽ, സംസ്ഥാന സംഭരിക്കുന്ന നെല്ലിൻ്റെ വില നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ, ആ തുക കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഉൽപാദന ബോണസ് മുൻകൂർ നൽകാൻ തീരുമാനിച്ചത്. നെല്ല് സംഭരണം തുടങ്ങിയ ശേഷം ആദ്യമായാണ് സംസ്ഥാന വിഹിതം മുൻകൂർ നൽകാൻ തീരുമാനിക്കുന്നത്.

നെല്ല്‌ സംഭരണം നടത്തിയ വകയിൽ കേരളത്തിന്‌ കേന്ദ്രസർക്കാരിൽ 2601 കോടി രൂപയാണ് ലഭിക്കാനുള്ളത്. സംസ്ഥാനം നിരന്തരം അവശ്യപ്പെട്ടിട്ടും കുടിശിക അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. 2017– 18 സാമ്പത്തികവര്‍ഷംമുതല്‍ 2024വരെ നെല്ല്‌ സംഭരിച്ചതിലെ കുടിശ്ശിക 1259 കോടിയും, 2024–25 വര്‍ഷത്തില്‍ സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായ (എംഎസ് പി) 1342 കോടിയും ഉൾപ്പെടെയാണ്‌ ലഭിക്കാനുള്ളത്‌.

2024 –25ലെ ഒന്നാം വിളയില്‍ 57,529 കര്‍ഷകരില്‍നിന്ന്‌ 1.45 ലക്ഷം ടൺ നെല്ലും, രണ്ടാംവിളയിൽ 1,49,615 കര്‍ഷകരില്‍നിന്ന്‌ 4.35 ലക്ഷം ടണ്‍ നെല്ലുമാണ്‌ സംഭരിച്ചത്‌. ആകെ 1645 കോടി രൂപയുടെ നെല്ല് ശേഖരിച്ചതിൽ 1413 കോടി രൂപ കർഷകർക്ക്‌ നൽകി. കേന്ദ്രത്തിൽ നിന്ന് തുക ലഭിക്കാത്ത സാഹചര്യത്തിൽ, സംഭരിച്ച നെല്ലിൻ്റെ വിലയായ മുഴുവൻ തുകയും ഓണത്തിന് ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് ഉൽപാദന ബോണസ് മുൻകൂർ ലഭ്യമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് മൂന്ന് ജില്ലകളില്‍...  (54 minutes ago)

ലിവിംഗ് ടുഗദറുകാരന്‍ കുടുങ്ങുമ്പോള്‍  (57 minutes ago)

ഒഴുക്കില്‍പ്പെട്ട് നാല് മരണം, മൂന്നു പേരെ കാണാതായി  (1 hour ago)

വന്ദേഭാരത് ഉടന്‍ 20 കോച്ചുകളുമായി ഓടും  (1 hour ago)

സംസ്ഥാന വയോജന കമീഷന്‍ ചുമതലയേറ്റു...  (1 hour ago)

ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി  (1 hour ago)

കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ  (2 hours ago)

ധര്‍മ്മസ്ഥലയില്‍ ഇഡി വരുന്നു  (2 hours ago)

Pakistan- ചാവേറാക്രമണമെന്ന് സംശയം  (2 hours ago)

ഗതാഗതക്കുരുക്ക് ജാഗ്രത പാലിക്കണമെന്ന് പോലീസ്  (2 hours ago)

യുവാവിന് ദാരുണാന്ത്യം..  (2 hours ago)

എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും; സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റ  (3 hours ago)

ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം; സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

ചരിത്രത്തില്‍ ആദ്യമായി പവന് 78,000 രൂപ കടന്നു....  (3 hours ago)

ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരനെ  (3 hours ago)

Malayali Vartha Recommends