Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി

03 SEPTEMBER 2025 12:42 PM IST
മലയാളി വാര്‍ത്ത

ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലുകള്‍. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, കോവളം , രാമക്കല്‍മേടി, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമണ്‍, നിലമ്പൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് എറണാകുളം ജില്ലയില്‍ നിന്നും കൂടുതലും ക്രമീകരിച്ചിട്ടുള്ളത്.

സീ അഷ്ടമുടി, കൊല്ലം ജെ കെ റോയല്‍സ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും പമ്പ ക്ഷേത്രം ഉള്‍പ്പെടുന്ന പുണ്യം പമ്പ, അയ്യപ്പ ചരിത്രത്തിലൂടെ അയ്യപ്പ ദര്‍ശന പാക്കേജും ആഴിമല, ചെങ്കല്‍, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ 26 യാത്രകളാണ് കൊല്ലത്തു നിന്നും ഒരുക്കിയിട്ടുള്ളത്. വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദര്‍ശനത്തോടെയാണ് യാത്രകള്‍ക്ക് തുടക്കമായത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം, ആറന്മുള വള്ള സദ്യ ഉള്‍പ്പടെയുള്ള യാത്രയ്ക്ക് 910 രൂപയാണ് നിരക്ക്. സെപ്റ്റംബര്‍ മൂന്ന് ,ആറ്, 11 എന്നീ തീയതികളിലാണ് യാത്ര. സെപ്റ്റംബര്‍ 6,14 തീയതികളിലും വാഗമണ്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഉള്‍പ്പടെ 1020 രൂപയാണ് നിരക്ക്.

രാമക്കല്‍ മേട്, പൊന്മുടി യാത്രകള്‍ സെപ്റ്റംബര്‍ 24നാണ്. ഗവിയിലേക്ക് സെപ്റ്റംബര്‍ 4, 8 എന്നീ ദിവസങ്ങളില്‍ പോകാം. അടവി എക്കോ ടൂറിസം സെന്റര്‍, ഗവി, പരുന്തുംപാറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിന് ഈടാക്കുന്നത് 1750 രൂപയാണ്. പാക്കേജില്‍ ഉച്ചഭക്ഷണം, ബോട്ടിംഗ്, എല്ലാ എന്‍ട്രി ഫീസുകളും, ഗൈഡിന്റെ ഫീസും ഉള്‍പ്പെടും. തിരുവോണ ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് ഓണസദ്യ ഉള്‍പ്പെടുന്ന പൊന്മുടി യാത്ര ഉണ്ടായിരിക്കും.

രാവിലെ 6.30ന് കൊല്ലത്തുനിന്ന് ആരംഭിച്ച് രാത്രി എട്ടിന് മടങ്ങിയെത്തുന്ന യാത്രയ്ക്ക് യാത്രാക്കൂലിയും ഓണസദ്യയും അടക്കം 875 രൂപയാണ് നിരക്ക്. സെപ്റ്റംബര്‍ ആറിന് റോസ്മല യാത്രയും ഉണ്ട്. 520 രൂപ ഈടാക്കുന്ന യാത്രയില്‍ പാലരുവി, തെന്മല എന്നിവയും പുനലൂര്‍ തൂക്കുപാലവും ഉള്‍പ്പെടും. മണ്‍സൂണ്‍ കാലത്ത് നിര്‍ത്തിവച്ചിരുന്ന നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര പുനരാരംഭിക്കുന്നു.

സെപ്റ്റംബര്‍ 7, 27 തീയതികളില്‍ രാവിലേ 10 ന്് കൊല്ലത്തു നിന്നും എ.സി ലോ ഫ്‌ലോര്‍ ബസില്‍ എറണാകുളത്ത് എത്തി 4 മണിക്കൂര്‍ നെഫര്‍റ്റിട്ടി കപ്പലില്‍ അറബിക്കടല്‍ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 4,200 രൂപയാണ് നിരക്ക്. സെപ്റ്റംബര്‍ 13ന് മൂന്നാര്‍ യാത്ര ഉണ്ടായിരിക്കുന്നതാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends